മമ്മൂട്ടി 'ഔട്ട്', മോഹൻലാലിനെ വെട്ടി ആ 4.32 മില്യൺ പടം; ആറ് ദിനത്തിൽ ഞെട്ടിച്ച് തുടരും, ബുക്കിം​ഗ് കണക്ക്

Published : May 02, 2025, 05:17 PM ISTUpdated : May 02, 2025, 05:19 PM IST
മമ്മൂട്ടി 'ഔട്ട്', മോഹൻലാലിനെ വെട്ടി ആ 4.32 മില്യൺ പടം; ആറ് ദിനത്തിൽ ഞെട്ടിച്ച് തുടരും, ബുക്കിം​ഗ് കണക്ക്

Synopsis

വരും ദിവസങ്ങളിൽ പ്രേമലു, ആവേശം, ആടുജീവിതം അടക്കമുള്ള സിനിമകളുടെ ടിക്കറ്റ് വിൽപ്പനകളെ തുടരും പിന്നിലാക്കുമെന്നാണ് വിലയിരുത്തലുകൾ. 

രു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണവും ബുക്കിങ്ങും ലഭിക്കുക എന്നത് ഏതൊരു സിനിമാക്കാരന്റെയും ആ​ഗ്രഹമാണ്. ഒരു സിനിമയുടെ കളക്ഷൻ പോക്ക് എങ്ങോട്ടാണെന്ന ഏകദേശ ധാരണ ലഭിക്കുന്നത് ബുക്കിങ്ങിലൂടെയാണ്. വിവിധ ബുക്കിം​ഗ് ആപ്പുകളിൽ നിന്നും മാത്രം ലഭിക്കുന്ന വിവരം അനുസരിച്ചാണ് ട്രാക്കർമാർ ഓരോ ദിവസത്തെയും കളക്ഷനുകളുടെ ഏകദേശ വിവരം നൽകുന്നതും. പ്രത്യേകിച്ച് ബുക്ക് മൈ ഷോയിലൂടെ. അത്തരത്തിൽ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ് പോയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 

ലിസ്റ്റിൽ ഒന്നാമതുള്ളത് മലയാളത്തിന് ആദ്യത്തെ 200 കോടി കളക്ഷൻ സമ്മാനിച്ച മഞ്ഞുമ്മൽ ബോയ്സ് ആണ്. 4.32 മില്യണാണ് ചിത്രത്തിന്റേതായി ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്റസ്ട്രി ഹിറ്റായ മാറിയ എമ്പുരാനെ കടത്തിവെട്ടിയാണ് മഞ്ഞുമ്മൽ ബോയ്സ് ഈ നേട്ടം കൊയ്തത് എന്നത് ഏറെ ശ്രദ്ധേയമാണ്. 

പത്താം സ്ഥാനത്ത് 1.6 മില്യണുമായി മോഹൻലാൽ ചിത്രം നേര് ആണ്. വെറും ആറ് ദിവസം കൊണ്ട് തുടരും ആറാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 2.15 മില്യൺ ആണ് തുടരുവിന്റേതായി ബുക്ക് മൈ ഷോയിലൂടെ ഇതുവരെ വിറ്റഴിഞ്ഞിരിക്കുന്ന ടിക്കറ്റുകൾ. വരും ദിവസങ്ങളിൽ പ്രേമലു, ആവേശം, ആടുജീവിതം അടക്കമുള്ള സിനിമകളുടെ ടിക്കറ്റ് വിൽപ്പനകളെ തുടരും പിന്നിലാക്കുമെന്നാണ് വിലയിരുത്തലുകൾ. 

ബുക്ക് മൈ ഷോയിലെ ടോപ് 10 മലയാള സിനിമകൾ

1 മഞ്ഞുമ്മൽ ബോയ്സ് - 4.32 മില്യൺ
2 എമ്പുരാൻ -3.78മില്യൺ
3 ആവേശം - 3.02മില്യൺ
4 ആടുജീവിതം - 2.92മില്യൺ
5 പ്രേമലു - 2.44മില്യൺ
6 തുടരും - 2.15മില്യൺ**(6 Days)
7 അജയന്റെ രണ്ടാം മോഷണം - 1.89മില്യൺ
8 മാർക്കോ - 1.81മില്യൺ
9 ​ഗുരുവായൂരമ്പല നടയിൽ - 1.7മില്യൺ
10 നേര് - 1.6മില്യൺ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ