
മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി (Marakkar: Arabikadalinte Simham) കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ഒടിടിയില്‍ റിലീസ് ചെയ്യുമെന്നൊക്കെയുള്ള ആശങ്കകളൊക്കെ ഒഴിവായി മോഹൻലാല്‍ (Mohanlal) നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക് എത്തുകയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകാകുകയാണ്. ഇപോഴിതാ ഐഎംഡിബി റാങ്കിംഗിലും മരക്കാര്‍: അറബിക്കടലിന്റെ സിംഹം മുന്നിലെത്തിയിരിക്കുകയാണ്.
ലോകത്തെ എല്ലാ സിനിമകളെയും റേറ്റ് ചെയ്യുന്ന വെബ്‍സൈറ്റാണ് ഐഎംഡിബി എന്ന ചുരുക്ക പേരില്‍ വിളിക്കുന്ന ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്.
ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തിലാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം മുൻനിരയിലെത്തിയിരിക്കുന്നത്. രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ ആര്‍ആര്‍ആറിനെ പോലും പിന്നിലാക്കിയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒന്നാമത് എത്തിയിരിക്കുന്നത്. 31.1% പേരാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം കാത്തിരിക്കുന്നതിനായി ഐഎംഡിബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പൂവാരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി മരക്കാര്‍: അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ