Marakkar hand paint car doodle : കാറില്‍ 'മരക്കാര്‍' ഡൂഡില്‍, വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Dec 21, 2021, 05:25 PM IST
Marakkar hand paint car doodle : കാറില്‍ 'മരക്കാര്‍' ഡൂഡില്‍, വീഡിയോ പുറത്തുവിട്ടു

Synopsis

കാറില്‍ 'മരക്കാര്‍' ഡൂഡില്‍ ചെയ്‍തതിന്റെ വീഡിയോ പുറത്തുവിട്ടു.

മോഹൻലാല്‍ (Mohanlal) നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'  (Marakkar: Arabikkatalinte simham) തിയറ്ററില്‍ തുടരുകയാണ്. ആമസോണ്‍ പ്രൈമിലും 'മരക്കാര്‍' ചിത്രം റിലീസ് ചെയ്‍തിരുന്നു. നെഗറ്റീവ് അഭിപ്രായങ്ങള്‍ തുടക്കത്തില്‍ ചിത്രം നേരിടേണ്ടി വന്നെങ്കിലും 'മരക്കാര്‍' കണ്ട് ഇഷ്‍ടപ്പെട്ടവരുടെ പ്രതീകരണങ്ങള്‍ വന്നതോടെ സ്വീകാര്യത ലഭിക്കുകയും ചെയ്‍തിരുന്നു. ഇപോഴിതാ മോഹൻലാലിന്റെ 'മരക്കാര്‍' ചിത്രത്തിന്റെ ഹാൻഡ് പെയിന്റ് കാര്‍ ഡൂഡില്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്.

സജിൻ ഗോപിനാഥിന്റെ നേതൃത്തത്തിലുള്ള സംഘമാണ് ഡൂഡില്‍ ചെയ്‍തിരിക്കുന്നത്. മൊഹമ്മദ് റെഷാദ്, അഗ്‍നി ബി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനം. എംആര്‍ബി പ്രൊഡക്ഷൻസാണ് ഛായാഗ്രാഹണം. ക്രിയേറ്റീവ് ആര്‍ടിസ്റ്റ്- റെജിമോൻ ആര്‍ നായര്‍, മ്യൂറല്‍ ആര്‍ടിസ്റ്റ്- വിനീത നിതിൻ എന്നിവരാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും ആദ്യം നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തിയിരുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി 'മരക്കാര്‍' 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.    'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്‍ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'  ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ