ദുല്‍ഖറിന്റെ 'ലക്കി' നായിക വിവാഹിതയാകുന്നോ?, ഒടുവില്‍ പ്രതികരണവുമായി നടി

Published : Nov 21, 2024, 01:04 PM IST
ദുല്‍ഖറിന്റെ 'ലക്കി' നായിക വിവാഹിതയാകുന്നോ?, ഒടുവില്‍ പ്രതികരണവുമായി നടി

Synopsis

സൂപ്പര്‍താരത്തിന്റെ ബന്ധുവുമായി വിവാഹിതയാകുന്നു എന്ന വാര്‍ത്തയില്‍ പ്രതികരണം.

ദ ഗോട്ടിലൂടെ തെന്നിന്ത്യയുടെയാകെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് മീനാക്ഷി ചൗധരി. ലക്കി ഭാസ്‍കറെന്ന സിനിമയിലും നായികാ കഥാപാത്രമായിരുന്നു മീനാക്ഷി ചൗധരി. മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രത്തില്‍ മികച്ച പ്രകടനവുമായിരുന്നു മീനാക്ഷി ചൗധരിയുടേത്. മീനാക്ഷി ചൗധരി താൻ പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിച്ചതാണ് പുതുതായി ചര്‍ച്ചയായി മാറുന്നത്.

നാഗാര്‍ജുനയുടെ ബന്ധുവായി താരം പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ ഉണ്ടായത്. സുശാന്തുമായി മീനാക്ഷി ചൗധരി ഉടൻ വിവാഹിതയാകും എന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ആ വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്ന് പറയുകയാണ് മീനാക്ഷി ചൗധരി.  വിവാഹാതിയാകാൻ ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരിക്കല്‍ വിശ്വംഭരയില്‍ നായികയാകുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായി. ഞാൻ സിംഗിളാണ്, എന്നാല്‍ മിംഗിളാകാൻ തീരുമാനിച്ചിട്ടില്ല എന്നും വ്യക്തമാക്കുന്നു മീനാക്ഷി ചൗധരി.

ലക്കി ഭാസ്‍കര്‍ കേരളത്തിലും മികച്ച കളക്ഷനാണ് നേടിയിരിക്കുതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. അമരന്റെ പ്രഭയില്‍ അധികമാരും ഗൗനിക്കാത്തതായിരുന്നു തുടക്കത്തില്‍ ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി നേടിയിട്ടുണ്ട്.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരി നായികയായി എത്തി. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒയായി പ്രവര്‍ത്തിച്ചത്.  കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്.

Read More: 'ഒന്നു സംസാരിക്കാൻ പോലുമായില്ല, ആ വിളി ഇനിയുണ്ടാകില്ലല്ലോ?', നടൻ മേഘനാഥനെ ഓര്‍ത്ത് സീമ ജി നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക