റിമി ടോമിയുടെ ഭര്‍ത്താവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ വിവാഹം. മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിനെയാണ് റിമി വിവാഹം ചെയ്തത്. മുംബൈയിലെ ഡോംബിവില്ലിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിവാഹവീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. റിമിയുടെയും ലിബിന്റെയും വീട്ടുകാരെയും വീഡിയോയിൽ കാണാം. പ്രിയപ്പെട്ടവർ ഇരുവർക്കും ആശംസകളും നേരുന്നുണ്ട്. ഇഷ്ടങ്ങളും സ്വപ്നങ്ങളും പരസ്പരം മനസിലാക്കി ഒരുമിച്ച് ജീവിക്കാൻ ഇരുവർക്കും സാധിക്കട്ടെ എന്ന് മാത്രമാണ് പ്രാർത്ഥനയെന്നാണ് റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്ത പറയുന്നത്. ചേച്ചിക്കൊരു കുടുംബജീവിതം കിട്ടിയതിൽ തങ്ങളെല്ലാവരും ഒത്തിരി സന്തോഷത്തിലാണെന്നായിരുന്നു റിമിയുടെ അനുജത്തി റീനു ടോമിയുടെ പ്രതികരണം.
താലികെട്ടുന്ന ആ മുഹൂർത്തം തന്നെ സംബന്ധിച്ചിടത്തോളം കുറച്ച് ഇമോഷണൽ ആയിരിക്കും എന്നാണ് പള്ളിയിലേക്ക് ഇറങ്ങുന്നതിനു മുൻപ് ലിബിൻ പറയുന്നത്. ''പറയാൻ വാക്കുകളില്ല. മോതിരം മാറുന്നതും താലികെട്ടുന്നതും ഏത് വധുവിന്റെയും സ്വപ്നമാണ്. ഇനി മുന്നോട്ട് ഞാനൊരാളുടേതായി മാറുന്നു. ഇയാൾ എന്റെയാൾ ഞാൻ അയാളുടേതാണ് എന്ന് തോന്നുന്ന നിമിഷത്തിന് ഞാൻ ഭയങ്കരമായി പ്രാർത്ഥിക്കുന്നു. കാത്തിരിക്കുകയാണ്. മരണംവരെ ലിബിന്റേത് മാത്രമായി ആത്മാർത്ഥമായി ജീവിക്കും. അതാണ് എനിക്ക് തരാൻ പറ്റുന്ന ഉറപ്പ്'', എന്നാണ് വിവാഹത്തിനു മുൻപ് വീഡിയോയിൽ സംസാരിച്ചുകൊണ്ട് റിമി ടോമി പറയുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വീഡിയോയുടെ ഒടുവിൽ പ്രേക്ഷകരോടും ലിബിൻ സംസാരിക്കുന്നുണ്ട്. ''ഞങ്ങളേക്കാൾ കൂടുതൽ നിങ്ങൾ ഞങ്ങളുടെ വിവാഹത്തിൽ എക്സെെറ്റഡ് ആയിരുന്നു. അത് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. റിമിയെ നോക്കിക്കേണേ എന്ന് പറഞ്ഞ് എനിര്ര് മെസേജുകൾ വരുന്നുണ്ട്. അതിപ്പോൾ എനിക്ക് വലിയ ഉത്തരവാദിത്വമാണ്. റിമിയെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതെനിക്കറിയാം. പക്ഷേ, നിങ്ങൾ കൂടുതൽ പ്രഷർ തരുന്നതിനാൽ റിമിയെ ഇനിയും എനിക്ക് നന്നായി നോക്കണം. ഇല്ലെങ്കിൽ നിങ്ങളെന്നെ ശരിയാക്കുമെന്ന് എനിക്കറിയാം'', എന്നാണ് ലിബിൻ പറയുന്നത്.










