
മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ്ണാക്ഷരങ്ങളിൽ പതിഞ്ഞ ഒരു പേര് അത് മോഹൻലാൽ എന്നാണ്. അഭിനയത്തിന്റെ അതുല്യ വൈവിധ്യവും, സ്വാഭാവിക പ്രകടനശൈലിയും, പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കു നേരിട്ട് കടന്നുചെല്ലുന്ന കരുത്തും കൊണ്ട്, നാലു പതിറ്റാണ്ടിലേറെയായി അദ്ദേഹം മലയാള ചലച്ചിത്രലോകത്തെത്തെ അല്ല, ഇന്ത്യൻ സിനിമയെ മുഴുവനായും സമ്പന്ന മാക്കിക്കൊണ്ടിരിക്കുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വെള്ളിത്തിരയിലെത്തി ഇന്ന് ഹൃദയപൂർവ്വത്തിലെത്തി നിൽക്കുമ്പോഴും നാല് തലമുറകൾ അദ്ദേഹത്തെ ഒരേപോലെ വിളിക്കുന്നു 'ലാലേട്ടാ..' എന്ന്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വായനക്കാർ മോഹൻലാൽ അനുഭവം തുറന്നെഴുതുന്നു.
മീനു എഴുതിയ കത്തിന്റെ പൂർണരൂപം
പ്രിയപ്പെട്ട ലാലേട്ടാ..
എനിക്ക് അറിയാം ഇത് അങ്ങയുടെയും കുടുംബത്തിന്റെയും ഏറ്റവും പ്രിയപെട്ടവരുടെയും ആനന്ദം നിറഞ്ഞ അവസരമാണെന്ന്. പക്ഷെ അങ്ങു അറിയുന്നുണ്ടോ? ഞങ്ങളുടെ കുടുംബത്തിൽ ഒരാൾക്കു അംഗീകാരം കിട്ടിയ പോലെ മനസ്സ് ആനന്ദിക്കുന്നുണ്ട്. എനിക്ക് ഇതെങ്ങനെ അങ്ങയെ പറഞ്ഞു മനസ്സിലാക്കണം എന്നറിയില്ല. സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് സ്റ്റോറിയിട്ടു മാത്രം അങ്ങയോട് ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയൂ.
ലാലേട്ടാ ഞാൻ അങ്ങയെ ആദ്യമായി കാണുന്നത് എന്റെ മൂന്ന് വയസ്സിൽ കൊല്ലത്തെ ആരാധന അർച്ചന തിയേറ്ററിൽ വച്ചാണ്. സിനിമ നരസിംഹം. അന്ന് അതിന്റെ കഥ പോലും മനസിലാക്കാൻ ഉള്ള മാനസിക വളർച്ച ആയിട്ടില്ല... പക്ഷെ ലാലേട്ടൻ വെള്ളത്തില്‍ നിന്ന് ഉയർന്നു വരുന്ന സീൻ ഇന്നും മനസ്സിലുണ്ട്. എന്റെ ഹൃദയത്തിലേക്ക് അന്ന് കയറിയ ലാലേട്ടൻ ദേ.. 24 വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ലാലേട്ടൻ അല്ലാതെ മറ്റൊന്നില്ല.. ഇനി ഒരിക്കലും മറ്റൊരു നടന്റെയും ആരാധിക ആകാനും കഴിയില്ല... പിതാവിന്റെ മദ്യപാനം ഒരു വെല്ലുവിളി ആയിരുന്നു ജീവിതത്തിൽ അച്ഛന്റെ സ്നേഹം നഷ്ടമാകുന്നു അവസരത്തിൽ എല്ലാം ലാലേട്ടന്റെ സിനിമയിൽ അച്ഛൻ ആയി അഭിനയിച്ച കഥാപാത്രങ്ങളെ ഞാൻ എന്റെയും പിതാവായി സങ്കല്പിച്ചു സ്നേഹിച്ചിട്ടുണ്ട്.. ലാലേട്ടൻ സ്‌ക്രീനിൽ വേദനിച്ചപ്പോ ഒക്കെ ഞാനും കൂടെ കരഞ്ഞിട്ടുണ്ട്... ലാലേട്ടന്റെ ഞാൻ ജനിക്കുന്നതിനു മുൻപും അഭിനയിച്ച ഒരുപാട് സിനിമകൾ ഈ കഴിഞ്ഞ വർഷങ്ങളിൽ കണ്ടു തീർത്തു... പവിത്രം, തൂവാനത്തുമ്പികൾ, വാനപ്രസ്ഥം തുടങ്ങിയവ. കാലത്തിനു മുൻപ് സഞ്ചരിച്ച മഹാനടൻ .. ശരിയാണ് അങ്ങയെ വിശ്വസിച്ചു ആ കഥാപാത്രങ്ങൾ ഏല്പിച്ച ഓരോ സംവിധായകരും ഈ അവസരത്തിൽ അംഗീകരിക്കപ്പെടണം.
ഒരുപാടിഷ്ടം ലാലേട്ടാ... ഇത് അങ്ങു വായിക്കുന്ന പോലെ ഞാൻ സങ്കൽപ്പിക്കും... ജീവിതത്തിൽ സിനിമയിൽ അഭിനയിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളാണ് ഞാൻ.. എന്നായാലും ഞാൻ അതിലേക്ക് എത്തിച്ചേരും. എന്റെ ഉള്ളിൽ ആ ഒരു ആഗ്രഹം ഉണ്ടാക്കിയതും ലാലേട്ടൻ തന്നെ. ഞാൻ കൊല്ലം ജില്ലയിൽ ജനിച്ചു, ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു. ലാലേട്ടൻ എന്റെ പിറന്നാൾ ദിനം ആയ ഒക്ടോബർ 16 ന് ഖത്തറിൽ വരുന്നുണ്ട്...കാണാൻ കഴിയുമോ അറിയില്ല.. ഒരുപക്ഷെ എനിക്ക് കാണാൻ കഴിയുന്ന ഏറ്റവും നല്ല അവസരം ആയിരിക്കും..
ജനിച്ചതിനു നന്ദി ലാലേട്ടാ
എന്ന് ലാലേട്ടന്റെ സ്വന്തം മീനു