
കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ ഉലഞ്ഞുപോയ കുടുംബത്തെ തേടിയെത്തിയ ആശ്വാസ വാര്‍ത്തയായിരുന്നു സര്‍ജ കുടുംബത്തിലേക്ക് ഇക്കഴിഞ്ഞ 22ന് എത്തിയ നവാതിഥി. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയാണ് മേഘ്ന.
ചിരുവിന്റെ വേർപാട് തന്നെ മാനസികമായി തളർത്തിയെന്നും ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും മേഘ്ന പറയുന്നു. "ഞാൻ ശക്തയാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഞാൻ ശക്തയാണെന്ന് പലരും പറയുന്നു. നിന്നിരുന്നിടം ഇളകി പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. അതിന് വിപരീതമായിരുന്നു ചിരു. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയാണ് ചിരുവിന്റെ രീതി. അദ്ദേഹത്തിന്റെ മരണശേഷമാണ് എനിക്ക് ആ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ?", മേഘ്ന പറയുന്നു.
ചിരുവിനെ പോലെയാണ് മകനെന്നും ലയൺകിങിലെ സിംബയെപ്പോലെ കുട്ടിയെ വളർത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും മേഘ്ന ഓർത്തെടുക്കുന്നു. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുമെന്ന് അന്ന് ചിരു പറഞ്ഞു. എന്നാൽ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയായെന്നും മേഘ്ന പറഞ്ഞു.
"വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ കുഞ്ഞ് എനിക്കുണ്ട്. ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും അവനിലൂടെ നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ മകനെയും ഞാൻ വളർത്തും. അഭിനയം എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഉറപ്പായും ഞാൻ തിരിച്ചുവരും", മേഘ്‌ന പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ