Diwali 2021| കുസൃതിച്ചിരിയോടെ റായൻ, ദീപാവലി ആശംസകള്‍ നേര്‍ന്ന് നടി മേഘ്‌ന രാജ്

Web Desk   | Asianet News
Published : Nov 04, 2021, 12:07 PM IST
Diwali 2021| കുസൃതിച്ചിരിയോടെ റായൻ, ദീപാവലി ആശംസകള്‍ നേര്‍ന്ന് നടി മേഘ്‌ന രാജ്

Synopsis

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് നടി മേഘ്‍ന രാജ്.  

അന്യനാട്ടുകാരിയെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മേഘ്‍ന രാജ് (Meghna Raj). മേഘ്‍നയുടെയും ചിരഞ്‍ജീവി സര്‍ജയുടെയും (Raayan) മകൻ റായനും മലയാളികളുടെ പ്രിയങ്കരനാണ്. റായന്റെ പുതിയ വിശേഷങ്ങള്‍ ഓരോന്നും മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. കുസൃതിച്ചിരിയുമായി എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുകയാണ് ഇപോള്‍ റായൻ.

മേഘ്‍ന രാജ് തന്നെയാണ് റായന്റെ ഫോട്ടോകള്‍‌ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ തെളിച്ചവും  സന്തോഷവും നൽകാൻ പ്രാര്‍ഥിക്കുന്നു.  ലോകത്തെ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നുവെന്നുമാണ് മേഘ്‍ന രാജ് മകന്റെ ഫോട്ടോകള്‍ പങ്കുവെച്ച് ക്യാപ്ഷനായി എഴുതിയത്. മകന്‍റെ ആദ്യ വിജയദശമിക്ക് സാക്ഷിയായതിന്‍റെ സന്തോഷവും നേരത്തെ മേഘ്‍ന രാജ് പങ്കിട്ടിരുന്നു. ദസറ ആഘോഷകാലത്ത് അച്ഛന്‍റെ അമ്മയുടെ വീട്ടിലാണ് മേഘ്നയും മകന്‍ റായന്‍ രാജ് സര്‍ജയും. എന്‍റെ കുഞ്ഞു രാജകുമാരന്‍ അവന്‍റെ ആദ്യ വിജയദശമി അവന്‍റെ കൊല്ലു പാട്ടിയുടെ (എന്‍റെ അച്ഛന്‍റെ അമ്മ) വീട്ടിലാണ് ആഘോഷിക്കുന്നത് എന്ന് സന്തോഷപൂര്‍വം മേഘ്‍ന രാജ് എഴുതിയിരുന്നു.

റായന്റെ വിജയദശമി ആഘോഷത്തിന്റെ ഫോട്ടോകളും മേഘ്‍ന രാജ് പങ്കുവെച്ചിരുന്നു.

എന്‍റെ കുടുംബത്തെ സംബന്ധിച്ച് ദസറ എക്കാലത്തും സവിശേഷമായ ഒരു ആഘോഷമായിരുന്നു. എന്‍റെ കുഞ്ഞു രാജകുമാരന്‍ അവന്‍റെ ആദ്യ വിജയദശമി അവന്‍റെ കൊല്ലു പാട്ടിയുടെ (എന്‍റെ അച്ഛന്‍റെ അമ്മ) വീട്ടിലാണ് ആഘോഷിക്കുന്നത്. ചിത്രത്തില്‍ നിങ്ങള്‍ കൊണുന്ന ബൊമ്മക്കൊലുവൊക്കെ 45 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ളവയാണ്. കഴിഞ്ഞ നവരാത്രിക്കാലത്താണ് റായന്‍ ജനിച്ചത് എന്നത് ഈ ദിനങ്ങളെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ വിജയദശമി ആശംസിക്കുന്നു എന്നുമായിരുന്നു അന്ന് മേഘ്‍ന രാജ് എഴുതിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് മേഘ്‍നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. മേഘ്‍ന രാജ് ഗര്‍ഭിണിയായിരിക്കേ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത് പ്രേക്ഷകര്‍ക്കും സങ്കടമായി മാറിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുഞ്ഞിക്ക'യുടെ 14 വർഷത്തെ സിനിമ യാത്ര; 'ഐ ആം ​ഗെയിം' റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
10 വർഷം, റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! കാത്തിരിപ്പിന് അവസാനമിടാൻ ധ്രുവനച്ചത്തിരം, 'പറ്റിക്കോ'ന്ന് ആരാധകര്‍