Empuraan Movie| 'എമ്പുരാൻ' അടുത്ത വർഷമോ? മറുപടിയുമായി മുരളി ​ഗോപി

By Web TeamFirst Published Nov 4, 2021, 10:19 AM IST
Highlights

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് 'എമ്പുരാൻ'(Empuraan). പൃഥ്വിരാജിന്റെ(prithviraj) സംവിധാനത്തിൽ മോഹൻലാൽ(mohanlal) നായകനായി എത്തിയ ലൂസിഫറിന്റെ(lucifer) രണ്ടാം ഭാ​ഗമാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമിൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ എന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നതിന് വ്യക്തതയില്ലായിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി(murali gopy). 

ബിഹൈന്‍ഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു മുരളി ​ഗോപി ഇക്കാര്യം അറിയിച്ചത്. 2022 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്ന് അ​ദ്ദേഹം പറയുന്നു. ഈ വർഷം ഷൂട്ട് ചെയ്യാനിരുന്ന സിനിമയാണെന്നും 
കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളത് കൊണ്ടാണ് മാറ്റിയതെന്നും മുരളി ​ഗോപി വ്യക്തമാക്കി. 

'എമ്പുരാനു' വേണ്ടി കാത്തിരിക്കുന്നു; പൃഥ്വിരാജിനോട് ദുല്‍ഖര്‍

”ത്രിപാർട്ട് ഫിലിം സീരീസാണ് അത്. ലൂസിഫറിന്റെ സെക്കന്റ് ഇൻസ്റ്റാൾമെന്റാണ് എമ്പുരാൻ. ഇനിയൊരു തേർഡ് പാർട്ട് കൂടി ഐഡിയയിൽ ഉണ്ട്. ലൂസിഫറിന്റെ തുടർച്ചയാണ് ഇവ. ചിത്രം തുടങ്ങിയാൽ മാത്രമേ അതേപറ്റി കൂടുതൽ എനിക്ക് പറയാൻ സാധിക്കുള്ളൂ. എമ്പുരാൻ എന്നതിന്റെ അർത്ഥം എന്റെ ദൈവം എന്നാണ്. ദൈവത്തോട് അടുത്ത് നിൽക്കുന്നയാളെയാണ് അങ്ങനെ വിളിക്കുന്നത്. 2022 പകുതിയോടെയാണ് ചിത്രത്തിന്റെ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ വർഷം ഷൂട്ട് തുടങ്ങേണ്ടതായിരുന്നു. എന്നാൽ കൊവിഡ് പ്രോട്ടോക്കോളുകൾ ഉള്ളത് കൊണ്ട് അത് കഴിഞ്ഞ് ചെയ്യാമെന്ന് വയ്ക്കുകയായിരുന്നു. ഒത്തിരി ലൊക്കേഷനുകൾ ഉണ്ട് ചിത്രത്തിന്”, മുരളി ​ഗോപി പറഞ്ഞു.   

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് എമ്പുരാനും പ്രഖ്യാപിച്ചത്. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 

'എമ്പുരാന്‍' എന്ന് തുടങ്ങും? പൃഥ്വിരാജിന്റെ മറുപടി

അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കൈലാസിന്‍റെ 'കടുവ', രതീഷ് അമ്പാട്ടിന്‍റെ 'തീര്‍പ്പ്' എന്നിവയാണ് പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. മുരളി ഗോപിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒപ്പം സഹനിര്‍മ്മാതാവായും ചിത്രത്തിനൊപ്പം അദ്ദേഹമുണ്ട്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷിബു ബഷീര്‍ ഒരുക്കുന്ന മറ്റൊരു ചിത്രത്തിനും മുരളി ഗോപി തിരക്കഥ ഒരുക്കുന്നുണ്ട്. 

'എമ്പുരാനി'ല്‍ അവസാനിക്കില്ല, 'ലൂസിഫറി'ന്റെ മൂന്നാംഭാഗത്തെക്കുറിച്ച് പൃഥ്വിരാജും മുരളി ഗോപിയും

click me!