
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. മേഘ്‍ന രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇപ്പോള്‍. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മേഘ്‍ന രാജ് പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Meghna Raj).
അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പമുള്ള ഫോട്ടോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്. എന്റെ ലോകം എന്ന് എഴുതിയ ക്യാപ്ഷനൊപ്പം ഹൃദയ ചിഹ്‍നവും ചേര്‍ത്താണ് ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്നടക്കം ഒട്ടേറേ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ മേഘ്‍ന രാജിന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.
'ശബ്‍ദ' എന്ന ചിത്രത്തിലാണ് മേഘ്‍ന രാജ് ഇനി അഭിനയിക്കുക. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‍നയ്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്‍ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച 'ഇരുവുഡെല്ലവ ബിട്ടു' എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.
മേഘ്‍ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്റെ പുതിയ ചിത്രമായ 'ശബ്‍ദ' പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ 'ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താൻ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ അറിയിക്കാമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മേഘ്‍ന രാജ് എഴുതിയിരുന്നു.
Read More : 'ശബ്‍ദ', പുതിയ സിനിമ പ്രഖ്യാപിച്ച് മേഘ്‍ന രാജ്
'യക്ഷിയും ഞാനു'മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം 'റെഡ് വൈനി'ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. 'സീബ്രാ വര'കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
'ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലെത്തുന്നത്. 'ഉയര്‍തിരു 420' എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‍ന രാജ്. 'കുരുക്ഷേത്ര' എന്ന സിനിമയാണ് മേഘ്‍ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മലയാളത്തില്‍ '100 ഡിഗ്രി സെല്‍ഷ്യല്‍സ്' എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്‍ന രാജ്.
മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മകൻ റയാന്റെ വിശേഷങ്ങള്‍ മേഘ്‍ന രാജ് പങ്കുവയ്‍ക്കാറുണ്ട്. മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്നും ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് പറഞ്ഞിരുന്നത്.
ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി മേഘ്‍ന രാജ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പുകള്‍ പങ്കുവയ്‍ക്കാറുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല. പോകാനുകുമോ?. നമ്മുടെ കുഞഞ്, നീ എനിക്ക് തന്ന വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളാണ്. ഇങ്ങനൊയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്താരിക്കാനാവില്ല . മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല എന്നായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണത്തിന് ശേഷം ഒരിക്കല്‍ മേഘ്‍ന എഴുതിയിരുന്നതും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ