നമ്മുടെ കുഞ്ഞായി നീ വീണ്ടും ഭൂമിയിലേക്ക് വരും, വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

Web Desk   | Asianet News
Published : Jun 18, 2020, 01:09 PM IST
നമ്മുടെ കുഞ്ഞായി നീ വീണ്ടും ഭൂമിയിലേക്ക് വരും, വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

Synopsis

ചിരു, നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ് നമ്മുടെ കുഞ്ഞെന്നും ആ ചിരിക്കായി വീണ്ടും കാത്തിരിക്കുന്നുവെന്നും വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്.

കന്നഡ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം. മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയുടെ മരണം വലിയ ആഘാതമാണ് ഉണ്ടാക്കിയത്. മേഘ്‍ന രാജ് നാല് മാസം ഗര്‍ഭിണിയായിരുന്നുവെന്നതും കുടുംബങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും സങ്കടമായി. മലയാള താരങ്ങളടക്കം ചിരഞ്ജീവി സര്‍ജയുടെ മരണം എത്രത്തോളം സങ്കടമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാക്കി കുറിപ്പ് എഴുതിയിരുന്നു. കുഞ്ഞിനെ കാണാനാകാതെ ചിരഞ്‍ജീവി പോയത് വലിയ വേദനയായി മാറി. ഇപ്പോഴും ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം പലരും മനസ്സില്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.

ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല.  ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല.  എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്.  ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്പോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്പോള്‍ മുങ്ങിത്താവുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാൻ ദുര്‍ബലയാകുമ്പോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാൻ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാൻ നിന്നെ സ്‍നേഹിക്കുന്നുവെന്നും മേഘ്‍ന രാജ് എഴുതിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദിലീപിന്‍റെ ഫാൻസിനെ കൊണ്ട് തെറിവിളിപ്പിക്കാൻ വേണ്ടി മാത്രം', ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി; ഓണ്‍ലൈൻ മാധ്യമം നൽകിയത് വ്യാജ വാർത്തകൾ
'എന്തിനാണ് കൊച്ചു വായിൽ വലിയ വർത്തമാനങ്ങൾ?; വിമർശനങ്ങൾക്ക് മറുപടിയുമായി മീനാക്ഷി