
കൊച്ചി : മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയതിന്റെ നിറവിലാണ് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയവർക്കുള്ള മറുപടിയാണ് ദേശീയ അവാർഡെന്ന് വിഷ്ണു മോഹൻ പ്രതികരിച്ചു. മേപ്പടിയാൻ എന്ന സിനിമയെ മോശമെന്ന് ചിത്രീകരിക്കാൻ വലിയ രീതിയിൽ ശ്രമം നടന്നു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമെന്നടക്കം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അതുമായി ബന്ധപ്പെട്ട് കേട്ടു. എന്റെ ഒപ്പം പ്രവർത്തിച്ചവർക്ക് സത്യം അറിയാം. ഡീഗ്രേഡിങ് വല്ലാതെ വേദനിപ്പിച്ചുവെന്നും വിഷ്ണു പറഞ്ഞു.
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. മികച്ച നടൻ അല്ലു അര്‍ജുൻ (ചിത്രം പുഷ്‍പ). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം: ഗംഗുഭായ് കത്തിയാവാഡി) കൃതി സനോണുമാണ്. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ഹോമിലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിനും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ഹോമിനും ലഭിച്ചു. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് നായാട്ടിലൂടെ ഷാഹി കബീറും സ്വന്തമാക്കി.
മികച്ച നടന്‍ പുഷ്പയിലെ റോളിന് അല്ലു അര്‍ജുന്‍;ദേശീയ അവാര്‍ഡിലെ വലിയ ട്വിസ്റ്റ് സംഭവിച്ചത് ഇങ്ങനെ.!