Meppadiyan : മേപ്പടിയാൻ നാളെ തിയറ്ററുകളിൽ ; ചിത്രം കാണുന്നവർക്ക് സമ്മാനപദ്ധതിയുമായി ഉണ്ണി മുകുന്ദൻ

Published : Jan 13, 2022, 12:31 PM IST
Meppadiyan : മേപ്പടിയാൻ നാളെ തിയറ്ററുകളിൽ ; ചിത്രം കാണുന്നവർക്ക് സമ്മാനപദ്ധതിയുമായി ഉണ്ണി മുകുന്ദൻ

Synopsis

സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം സമ്മാനമായി പ്രഖ്യാപിച്ച് മത്സരം നടത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാൻ‘(Meppadiyan). ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) നിർമ്മിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യന്‍ നായികയാവുന്ന ചിത്രത്തിൽ.ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.

സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം  സമ്മാനമായി പ്രഖ്യാപിച്ച് മത്സരം നടത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമാ തിയറ്ററിൽ പോയി കാണുകയും, മത്സരത്തിൽ പങ്കെടുക്കുകയുമാണ് വേണ്ടത്. 

ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ
തിയറ്ററിലെ 'മേപ്പടിയാൻ' സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക. ഈ സെൽഫിയോടൊപ്പം മേപ്പടിയാനെ കുറിച്ചുള്ള റിവ്യൂ നാലുവരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ്ടാഗിനൊപ്പം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ച്ചാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും. ഒരു തിയറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക. 111 ഭാഗ്യശാലികൾക്ക് 111 ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അവൾ അലറിക്കരഞ്ഞതു പോലെ നിങ്ങളോരോരുത്തരും കരയും; അതിജീവിതയെ ചേർത്തുപിടിച്ച് രഞ്ജു രഞ്ജിമാർ
ജീവലോകവും മനുഷ്യനും ചില സംഘർഷങ്ങളും; ഷെറി ഗോവിന്ദൻ്റെ 'സമസ്താ ലോകാ'