Meppadiyan : ഉണ്ണി മുകുന്ദനും കൂട്ടരും തകർത്തഭിനയിച്ച 'മേപ്പടിയാൻ'; ചിത്രം ബെംഗളൂരു ഫിലിം ഫെസ്റ്റിവലിൽ

Web Desk   | Asianet News
Published : Feb 16, 2022, 04:51 PM ISTUpdated : Feb 16, 2022, 04:54 PM IST
Meppadiyan : ഉണ്ണി മുകുന്ദനും കൂട്ടരും തകർത്തഭിനയിച്ച 'മേപ്പടിയാൻ'; ചിത്രം ബെംഗളൂരു ഫിലിം ഫെസ്റ്റിവലിൽ

Synopsis

ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 

ണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍' (Meppadiyan). ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ എത്തിയ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിനും ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം ഇടം നേടിയെന്ന വിവരമാണ് പുറത്തു വരുന്നത്. 

ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാൻ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമാ വിഭാ​ഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഉണ്ണി മുകുന്ദൻ തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചത്. താൻ വളരെയധികം ആവേശഭരിതനാണെന്നും ഉണ്ണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. 

കഴിഞ്ഞ മാസം 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിയെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍.  ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയായിരുന്നു ഇത്.

Read Also: Meppadiyan : 'മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു', സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ

അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം. ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ഈ മാസം മേപ്പടിയാന് ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയാണ്  ചിത്രത്തിന്‍റെ ഒടിടി അവകാശം നേടിയത്. ദുബൈ എക്സ്പോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബൈ എക്സ്പോയില്‍  പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു ഇത്.  

ചിത്രം കാണാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. തിരക്കുപിടിച്ച ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാതഭക്ഷണത്തിനായി തൊട്ടുടുത്ത് ഇരിക്കാൻ അവസരം നല്‍കിയതിനും നന്ദി, ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മകളായിരിക്കും അത്.  നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ എന്ത് കാര്യങ്ങളിലും പ്രവര്‍ത്തിക്കാൻ സദാസന്നദ്ധനാണ്.  'മേപ്പടിയാൻ' എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്‍നേഹപൂര്‍വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ