
ചെന്നൈ: അടുത്തിടെ തമിഴ് സിനിമ ലോകത്ത് വിവാദം സൃഷ്ടിക്കുന്ന നടനാണ് മീശ രാജേന്ദ്രന്‍. പല സിനിമകളിലും പൊലീസായും മറ്റും പ്രത്യക്ഷപ്പെട്ട മീശ രാജേന്ദ്രന്‍ ദളപതി വിജയ്ക്കെതിരെ നിരന്തരം നടത്തുന്ന ആരോപണങ്ങളുടെ പേരിലാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. തമിഴകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള താരത്തിനെതിരെ നിരന്തരം വിവാധ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയാണ് മീശ രാജേന്ദ്രന്‍.
അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പ്രചാരണം വന്നത് മുതലാണ് മീശ രാജേന്ദ്രന്‍ വിജയ്ക്കെതിരെ രംഗത്ത് എത്തിയത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്. സൂപ്പര്‍ താര വിവാദത്തില്‍ നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചത്.
രജനിയും വിജയിയും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കമൽസാറും രജനി സാറും തമ്മിൽ മത്സരമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാം. രജനിസാറിന്‍റെ ജയിലർ നേടിയ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ തന്‍റെ മീശവടിക്കാം എന്ന് മീശ രാജേന്ദ്രൻ വെല്ലുവിളിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ മറ്റൊരു അഭിമുഖത്തില്‍ ഇപ്പോള്‍ 200 കോടിയോളം ഒരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്ന വിജയ്. ആ നിലയില്‍ എത്തിയത് ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ച്, അതില്‍ വലിയ ശമ്പളം വാങ്ങിയെന്ന് പ്രചരിപ്പിച്ചാണെന്നും ഇദ്ദേഹം ആരോപിച്ചു. അതിന് ശേഷം ലിയോ സിനിമയില്‍ പ്രശ്നമാണെന്നും സിനിമ റീഷൂട്ടിലാണെന്നും ആരോപിച്ചു.
എന്നാല്‍ വെറും ഒരു രജനി ഫാന്‍ ആയതുകൊണ്ട് മാത്രം തുടര്‍ച്ചയായി ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയനും പവര്‍ഫുള്ളുമായ നടനെ എതിര്‍ക്കാന്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യമാണ് മീശ രാജേന്ദ്രന്‍ നേരിട്ടത്. അതില്‍ അടുത്തിടെ എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ മീശ രാജേന്ദ്രന്‍ മറുപടി പറഞ്ഞു.
"ഞാന്‍ രജനി ഫാന്‍ ആണ്, എന്നാല്‍ അതിലപ്പുറം ക്യാപ്റ്റന്‍ വിജയകാന്ത് ആരാധകനാണ്. വിജയ്കാന്തിനോട് വിജയ് ചെയ്തത് ഒട്ടും ശരിയല്ല. 1992 ല്‍ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഉണ്ടാകുന്നത്. വിജയ് കാന്തിനോളം തമിഴ് സിനിമയില്‍ ആക്ഷന്‍ ചെയ്യുന്ന താരം വേറെയില്ലായിരുന്നു. അത് 80കളിലും, 90കളിലും ഉള്ള എല്ലാവര്‍ക്കും അറിയാം.
എന്നാല്‍ നാളെയെ തീര്‍പ്പ് എന്ന പടത്തിലൂടെ 92ല്‍ വിജയ് നായകനായി എത്തി. അദ്ദേഹത്തിന്‍റെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം വലിയ പരാജയമായിരുന്നു. ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി. വിജയ് തന്നെ ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നിക്കല്‍ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് മുന്നിലുള്ള വഴികള്‍ എന്ന്.
രണ്ടാമത്തെ വഴിയാണ് അന്ന് വിജയിയും പിതാവും തെരഞ്ഞെടുത്തത്. അതിന് ഒരു സൂപ്പര്‍താരത്തെ സമീപിച്ചു. ക്യാപ്റ്റന്‍ പ്രഭാകരന്‍ പോലെ ഹിറ്റ് നല്‍കിയ നില്‍ക്കുന്ന വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയ് കാന്ത് അഭിനയിച്ചു. അന്ന് ആക്ഷന്‍ ഹീറോയായിരുന്ന വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. ക്യാപ്റ്റന്‍റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും.
എന്നാല്‍ പിന്നീട് ആ വിജയകാന്തിനെ വിജയ് ഇപ്പോള്‍ ഒന്ന് കാണുവാന്‍ എങ്കിലും വന്നോ, അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാന്‍ ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ്" -മീശ രാജേന്ദ്രന്‍ പറഞ്ഞു.
വിജയ്‍യുടെ ശമ്പളത്തിന് പിന്നിലെ രഹസ്യം; കടുത്ത ആരോപണം, വിജയ് ആരാധകര്‍ കലിപ്പില്‍.!
'ലിയോ റീഷൂട്ടില്‍, ലോകേഷിന് ജയിലര്‍ വന്‍ ഹിറ്റായതിന് പിന്നാലെ ഉറക്കം പോയി' : ആരോപണം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ