Asianet News MalayalamAsianet News Malayalam

'ലിയോ റീഷൂട്ടില്‍, ലോകേഷിന് ജയിലര്‍ വന്‍ ഹിറ്റായതിന് പിന്നാലെ ഉറക്കം പോയി' : ആരോപണം

കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രൻ അടുത്തിടെ വിജയിയെ വിമർശിച്ച് നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കുകയാണ്.

Vijay leo movie going to reshoot lokesh had get near 3 hour sleep alligation from meesa rajendran vvk
Author
First Published Sep 16, 2023, 10:23 AM IST

ചെന്നൈ: തമിഴില്‍ ഏറ്റവും പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്, ലോകേഷ് കനകരാജ് ഒന്നിക്കുന്ന ലിയോ. ചിത്രം അടുത്ത മാസം റിലീസിനായി ഒരുങ്ങുകയാണ്. വിക്രത്തിന് ശേഷം ദളപതിയുമായി ഒന്നിക്കുമ്പോള്‍ ലോകേഷ് ചിത്രം പ്രതീക്ഷിക്കുന്നത് വന്‍ വിജയമാണ്. ഒപ്പം വിജയ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ എത്തുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും.

എന്നാല്‍ അടുത്തിടെ തമിഴ് സിനിമ രംഗത്ത് ഉയര്‍ന്ന ചില വിവാദ ചര്‍ച്ചകളുടെ തുടര്‍ച്ച പോലെ ലിയോയ്ക്കെതിരെയും ആരോപണം ഉയരുകയാണ്. അടുത്തിടെയായി നിരന്തരം വിജയിയെ പലകാര്യത്തിലും ആക്രമിക്കുന്നയാളാണ് നടനായ മീശ രാജേന്ദ്രന്‍.

കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രൻ അടുത്തിടെ വിജയിയെ വിമർശിച്ച് നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കുകയാണ്. അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടർന്നായിരുന്നു ഇത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്. സൂപ്പര്‍ താര വിവാദത്തില്‍ നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചത്. 

രജനിയും വിജയിയും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കമൽസാറും രജനി സാറും തമ്മിൽ മത്സരമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാം. രജനിസാറിന്‍റെ ജയിലർ നേടിയ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ തന്‍റെ മീശവടിക്കാം എന്ന് മീശ രാജേന്ദ്രൻ വെല്ലുവിളിച്ചിരിക്കുന്നത്.

അതേ സമയം പുതിയൊരു അഭിമുഖത്തില്‍ ലിയോ സിനിമ റീഷൂട്ട് ചെയ്യുകയാണ് എന്നാണ്  മീശ രാജേന്ദ്രന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. ഒരു യൂട്യൂബ് അഭിമുഖത്തില്‍ ഷെഡ്യൂള്‍ കഴിഞ്ഞ ഭാഗങ്ങള്‍ ഇപ്പോള്‍ റീഷൂട്ട് ചെയ്യുകയാണ് ലോകേഷ് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ജയിലറിന്‍റെ വന്‍ വിജയം ലോകേഷിനെ ശരിക്കും ബാധിച്ചിട്ടുണ്ട്.

ഗ്രാഫിക്സ് രംഗങ്ങള്‍ വീണ്ടും റീ വര്‍ക്ക് ചെയ്യുകയാണ്. വെറും 3 മണിക്കൂര്‍ മാത്രമാണ് ലോകേഷ് ഇപ്പോള്‍ ഉറങ്ങുന്നത് എന്നും മീശ രാജേന്ദ്രന്‍ പറയുന്നു. നേരത്തെ വിജയ് നൂറും ഇരുന്നൂറു കോടിയും ഒരോ ചിത്രത്തിന് ശമ്പളം വാങ്ങുന്ന നിലയില്‍ എത്തിയത്. സ്വയം പണം മുടക്കി പടം പിടിച്ച് അതില്‍ ശമ്പളം കോടികള്‍ വാങ്ങിയെന്ന് പറഞ്ഞ് കഥയിറക്കിയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു എന്തായാലും വിജയ് ആരാധകര്‍ മീശ രാജേന്ദ്രനെതിരെ നിരന്തരം രംഗത്ത് വരുന്നുണ്ട്. 

വിജയ്‍യുടെ ശമ്പളത്തിന് പിന്നിലെ രഹസ്യം; കടുത്ത ആരോപണം, വിജയ് ആരാധകര്‍ കലിപ്പില്‍.!

'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.!

 

Follow Us:
Download App:
  • android
  • ios