പാപ്പനും പിള്ളേരും വരുവാ കേട്ടോ..; 'ആട് 3' പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്

Published : Mar 16, 2024, 07:24 PM ISTUpdated : Mar 16, 2024, 07:51 PM IST
പാപ്പനും പിള്ളേരും വരുവാ കേട്ടോ..; 'ആട് 3' പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്

Synopsis

മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെയ്യുന്ന ചിത്രം. 

ലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാ​ഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്. 

"പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് "ആടുകാലം", എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്. 'പാപ്പൻ സിൻഡിക്കേറ്റ് വരാർ' എന്നായിരുന്നു മിഥുന്‍ കുറിച്ചത്. സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മലയാളികള്‍. നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ പോകുന്നതാകും ആട് 3 എന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആകുമോ അതോ പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു. സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, മാമുക്കോയ, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കൾ ഈ ഫ്രാഞ്ചൈസിയുടെ ഭാ​ഗം ആയിരുന്നു. 

2015ലാണ് "ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്' എ​ന്ന ചി​ത്രം റിലീസ് ചെയ്തത്. തി​യ​റ്റ​റി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഹി​റ്റാ​ക്കി​യ ചി​ത്രം നല്‍കിയ ആത്മവിശ്വാസം മിഥുനെ രണ്ടാം ഭാഗം ഒരുക്കാന്‍ പ്രേരിപ്പിച്ചു. 2017ല്‍ ആട് 2വും റിലീസിന് എത്തി. തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി​യ ആ​ട് 2 ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ർ സ്വീ​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ ഷാ​ജി​പാ​പ്പ​ന്‍റെ ഇ​രു നി​റ​ത്തി​ലു​ള്ള മു​ണ്ടും പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ആട് 2 തരംഗമായതോടെ ഇനിയൊരു തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യം മലയാള സിനിമാസ്വാദകര്‍ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ 2024 മാര്‍ച്ച് 16ന് അതിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. 

നിഷ്കളങ്കനും സാധുവുമാണ് ജാസി, ഉണ്ടായത് ദുരനുഭവം: ജാസി ഗിഫ്റ്റിന് പിന്തുണയുമായി ശരത്

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു