പുതിയ സിനിമയ്‍ക്കായി 15 കിലോ ഭാരം വര്‍ദ്ധിപ്പിച്ച് കൃതി സനോണ്‍

By Web TeamFirst Published Feb 9, 2020, 8:13 PM IST
Highlights

നായികയാകുന്ന പുതിയ സിനിമയ്‍ക്കായി 15 കിലോ ഭാരം വര്‍ദ്ധിപ്പിച്ച് കൃതി സനോണ്‍.

ഹിന്ദി നടി കൃതി സനോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് മിമി. കൃതിയെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. അതേസമയം ചിത്രത്തിനായി കൃതി ഭാരം വര്‍ദ്ധിപ്പിച്ച വാര്‍ത്തയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നു.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങിയതായി കൃതി തന്നെയാണ് അറിയിച്ചിരിക്കുന്നത്. പങ്കജ് ത്രിപാതിയടക്കമുള്ളവര്‍ക്കൊപ്പം സെറ്റില്‍ നിന്നുള്ള ഫോട്ടോ കൃതി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ലക്ഷ്‍മണ്‍ ഉതേകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് കൃതി നടത്തിയിരിക്കുന്നത്. 15 കിലോയാണ് കൃതി ഭാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം രണ്ടാം ഷെഡ്യൂളിലാണ് ചിത്രീകരിക്കുന്നത്. ഒരു ഗാനം ഒഴികെയുള്ള സിനിമയുടെ ബാക്കിയുള്ള മുഴുവൻ ഭാഗങ്ങളും രണ്ടാം ഷെഡ്യൂളില്‍ ജെയ്‍പൂരില്‍ ചിത്രീകരിക്കും.

click me!