ഇനി ചിരിക്കണമെങ്കില്‍ സുമനസ്സുകള്‍ കനിയണം; രോഗത്തോട് മല്ലിട്ട് മിമിക്രി കലാകാരന്‍ രാജീവ് കളമശ്ശേരി

Published : Nov 19, 2019, 10:53 PM IST
ഇനി ചിരിക്കണമെങ്കില്‍ സുമനസ്സുകള്‍ കനിയണം; രോഗത്തോട് മല്ലിട്ട് മിമിക്രി കലാകാരന്‍ രാജീവ് കളമശ്ശേരി

Synopsis

രോഗത്തോട് പൊരുതി മിമിക്രി കലാകാരന്‍ രാജീവ് കളമശ്ശേരി. ചികിത്സ മുമ്പോട്ടു കൊണ്ടുപോകണമെങ്കില്‍ രാജീവിന് ഇനി വേണ്ടത് സുമനസ്സുകളുടെ സഹായമാണ്.

തിരുവനന്തപുരം: മിമിക്രി കലാവേദികളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എ കെ ആന്‍റണിയായും വെള്ളാപ്പള്ളി നടേശനായും ഒ രാജഗോപാലായും അനുകരണത്തിലൂടെ കയ്യടി നേടിയ രാജീവ് കളമശ്ശേരിയെ മലയാളികള്‍ മറക്കില്ല. ഒരു കാലത്ത് മിമിക്രി വേദികള്‍ കയ്യടക്കിയ കലാകാരന്‍ ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിടുകയാണ്. അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായ രാജീവിന് ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും സുമനസ്സുകളുടെ സഹായം വേണം. രാജീവ് കളമശ്ശേരിക്കായി സഹായം അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാവ് ശാന്തിവിള ദിനേശാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല....... കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്.....!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല...... പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം......!
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല ....... പെൺകുഞ്ഞുങ്ങൾ ......!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി...... അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്.....!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്...... സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു..... ഭേദമായി വന്നതാണ്.... ഇപ്പോഴിതാ ഹൃദയം പിണങ്ങി.... കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം .......
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്......
ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു..... ചെയ്യാം എന്ന മറുപടിയും വന്നു..... മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്........
ശ്രമങ്ങൾ തുടരാം......
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ ...... ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ.......
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്....... ഉപേക്ഷ വിചാരിക്കരുത്..... ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം .......

ശാന്തിവിള ദിനേശ്.

A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു