'എ പ്രഗ്നന്‍റ് വിഡോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്ത് മന്ത്രി കെ എന്‍ ബാലഗോപാല്‍

Published : Sep 25, 2025, 04:24 PM IST
minister kn balagopal released the first look poster of movie a pregnant widow

Synopsis

ഒട്ടേറെ അവാർഡുകൾ നേടിയ 'ഒങ്കാറ'യുടെ സംവിധായകൻ ഉണ്ണി കെ ആറിന്‍റെ പുതിയ ചിത്രമായ 'എ പ്രഗ്നന്റ് വിഡോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യാസചിത്രയുടെ ബാനറിൽ പുറത്തെത്തുന്ന ചിത്രം

ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ "ഒങ്കാറ" എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന "എ പ്രഗ്നന്റ് വിഡോ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉണ്ണി കെ ആർ, രാജേഷ് തില്ലങ്കേരി, സാംലാൽ പി തോമസ്, ശിവൻകുട്ടി നായർ, അജീഷ് കൃഷ്ണ, സജി നായർ, ബിജിത്ത് വിജയൻ തുടങ്ങിയവർ പങ്കെടുത്തു. വ്യാസചിത്രയുടെ ബാനറിൽ ഡോ. പ്രഹ്ലാദ് വടക്കെപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം പ്രഹ്ലാദ് വടക്കെപ്പാട്, വിനോയ് വിഷ്ണു വടക്കെപ്പാട്, സൗമ്യ കെ എസ് എന്നിവരാണ് നിർമ്മിക്കുന്നത്.

ട്വിങ്കിൾ ജോബി, ശിവൻകുട്ടി, അജീഷ് കൃഷ്ണ, അഖില, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ എം സിദ്ദിഖ് തുടങ്ങിയവരാണ് താരങ്ങൾ. തിരക്കഥ- രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം- സാം ലാൽ പി തോമസ്, എഡിറ്റർ സുജീർ ബാബു സുരേന്ദ്രൻ, സംഗീതം- സുദേന്ദു, ഗാനരചന- ഡോ. സുകേഷ്, ഡോ. ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം- ഭാസ്കർ ഗുപ്ത വടക്കേക്കാട്, ശബ്ദമിശ്രണം- ആനന്ദ് ബാബു, അസോസിയേറ്റ് ഡയറക്ടർ- ബൈജു ഭാസ്കർ, രാജേഷ് രാജേഷ് അങ്കോത്, പ്രൊഡക്ഷൻ ഡിസൈനർ- സജേഷ് രവി, പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ