Jai Bhim|അനീതിക്കെതിരെ സധൈര്യം പോരാടാനുള്ള മനുഷ്യന്റെ ഇച്ഛാശക്തി; 'ജയ് ഭീമി'നെ കുറിച്ച് മുഹമ്മദ് റിയാസ്

Web Desk   | Asianet News
Published : Nov 05, 2021, 02:14 PM ISTUpdated : Nov 05, 2021, 02:21 PM IST
Jai Bhim|അനീതിക്കെതിരെ സധൈര്യം പോരാടാനുള്ള മനുഷ്യന്റെ ഇച്ഛാശക്തി; 'ജയ് ഭീമി'നെ കുറിച്ച് മുഹമ്മദ് റിയാസ്

Synopsis

കഴിഞ്ഞ ദിവസമായിരുന്നു ജയ് ഭീം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 

സൂര്യയെ(surya) നായകനാക്കി ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രത്തെ പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്(P A Muhammad Riyas). വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ചിത്രമെന്ന് മന്ത്രി കുറിച്ചു. 

മുഹമ്മദ് റിയാസിന്റെ വാക്കുകൾ

സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും  അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന സിനിമ.അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും 'ജയ്ഭീം' നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് 'ജയ്ഭീം'..മികച്ച സിനിമ.

Jai Bhim|'കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല'; സൂര്യയുടെ 'ജയ് ഭീമി'നെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി

കഴിഞ്ഞ ദിവസമായിരുന്നു ജയ് ഭീം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. സൂര്യ നായകനായെത്തിയ ചിത്രത്തിൽ മലയാള സാന്നിധ്യമായി ലിജിമോൾ ജോസും ഉണ്ട്. നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍