Virat Kohli birthday|'നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാർ', വിരാട് കോലിക്ക് ആശംസകളുമായി അനുഷ്‍ക ശര്‍മ

Web Desk   | Asianet News
Published : Nov 05, 2021, 01:06 PM ISTUpdated : Nov 05, 2021, 01:33 PM IST
Virat Kohli birthday|'നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാർ', വിരാട് കോലിക്ക് ആശംസകളുമായി അനുഷ്‍ക ശര്‍മ

Synopsis

വിരാട് കോലിക്ക് ജന്മദിന ആശംസകളുമായി അനുഷ്‍ക ശര്‍മ.

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ (Virat Kohli) ജന്മദിനമാണ് ഇന്ന്. വിരാട് കോലിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേരാണ് രംഗത്ത് എത്തുന്നത്. കോലിയുടെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നു. വിരാട് കോലിക്കപ്പമുള്ള തന്റെ ഫോട്ടോ പങ്കുവെച്ചാണ് ഭാര്യയും നടിയുമായ അനുഷ്‍ക ശര്‍മ (Anushka Sharma) ജന്മദിന ആശംസകള്‍ നേരുന്നത്.

ഫോട്ടോയ്ക്കും നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫിൽട്ടറിന്റെ ആവശ്യമില്ല. സത്യസന്ധനും  ധൈര്യവും ഉള്ളയാള്‍. സംശയത്തെ ഇല്ലായ്‍മചെയ്യുന്ന ധൈര്യം. നിങ്ങളെപ്പോലെ  തിരിച്ചുവരാൻ ആർക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സാമൂഹ്യമാധ്യമത്തിലൂടെ പരസ്‍പരം സംസാരിക്കുന്നവല്ല നമ്മൾ.  പക്ഷേ നിങ്ങൾ എത്ര അത്ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെവളിച്ചുപറയാൻ ചിലപ്പോള്‍ ഞാൻ ആഗ്രഹിക്കും. നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാർ. എല്ലാം തെളിച്ചമുള്ളതും  മനോഹരവുമാക്കിയതിന് നന്ദി. ഒപ്പം ഹൃദ്യമായ ജന്മദിനാശംസകൾ എന്നുമാണ് അനുഷ്‍ക ശര്‍മ എഴുതിയിരിക്കുന്നത്.

നടി അനുഷ്‍ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും  2017ല്‍ ആണ് വിവാഹിതരായത്. അനുഷ്‍കയ്‍ക്കും വിരാട് കോലിക്കും ഒരു മകളുണ്ട്. വാമിക എന്നാണ് പേരിട്ടത്. അനുഷ്‍കയ്‍ക്കും വിരാട് കോലിക്കും മകള്‍ വാമിക ജനിച്ചത് 2021ലാണ്.

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍