'ഭൂമിയിലെ മനോഹര സ്വകാര്യം' നല്ലൊരു സന്ദേശമുള്ള സിനിമയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

Published : Feb 29, 2020, 05:31 PM IST
'ഭൂമിയിലെ മനോഹര സ്വകാര്യം' നല്ലൊരു സന്ദേശമുള്ള സിനിമയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

Synopsis

മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദർശനം തുടരുന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി വി എസ് സുനില്‍കുമാര്‍

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷൈജു അന്തിക്കാട് ചിത്രമാണ്  'ഭൂമിയിലെ മനോഹര സ്വകാര്യം. മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദർശനം തുടരുന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി വി എസ് സുനില്‍കുമാര്‍. ഈ സിനിമ നിര്‍ബന്ധമായും മലയാളികള്‍ കാണണമെന്നും, ഇന്നത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ സിനിമ കണ്ടിറങ്ങിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കാലികപ്രാധാന്യമുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. എ.ശാന്തകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
 

PREV
click me!

Recommended Stories

ബോക്സോഫീസ് ഭരിക്കാൻ 'രാജാസാബ്' എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം
'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ