‘മാപ്പ് പറയണം, ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’; കാന്താര 2 വിവാദത്തിൽ രൺവീറിനോട് ഹൈക്കോടതി

Published : Mar 25, 2026, 08:45 AM IST
ranveer singh kantara controversy

Synopsis

'കാന്താര'യിലെ ദൈവ കോലത്തെ അനുകരിച്ച് അപമാനിച്ചെന്ന കേസിൽ നടൻ രൺവീർ സിംഗ് മാപ്പ് പറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടു. Mistake Has Happened; Karnataka High Court Tells Ranveer Singh Over Kantara Movie Mimicry Actor To File Apology Affidavit

കാന്താര 2 സിനിമയുമായി ബന്ധപ്പെട്ട് ദൈവ കോലത്തെ അപമാനിച്ചുവെന്ന കേസിൽ രൺവീൻ സിം​ഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. രൺവീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി.

തന്റെ പ്രവൃത്തികൾക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രൺവീർ സിംഗ് കർണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിർദ്ദേശങ്ങൾക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ആദ്യ ഭാഗത്തിന്റെ വ്യജയം രണ്ടാം ഭാഗത്തിലും തുടരുന്ന കാഴ്ചയാണ് കാണുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മെസി കേരളത്തിൽ വരാത്തത് സ്വർണ പന്ത് മോഷണം പോകുമോന്ന് ഭയന്ന്'; നടൻ സലീം കുമാർ
ഷറഫുദ്ദീന്റെ നായിക ബിന്ദു പണിക്കരുടെ മകൾ; 'മധുവിധു' ടീസർ പുറത്ത്, റിലീസ് മെയ് 1 ന്