Katrina Kaif - Vicky Kaushal Wedding : കത്രീന -വിക്കി വിവാഹത്തിന് മൊബൈൽ ഫോണിന് വിലക്കോ?

Web Desk   | Asianet News
Published : Dec 05, 2021, 09:11 PM ISTUpdated : Dec 05, 2021, 09:16 PM IST
Katrina Kaif - Vicky Kaushal Wedding : കത്രീന -വിക്കി വിവാഹത്തിന് മൊബൈൽ ഫോണിന് വിലക്കോ?

Synopsis

വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും  വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടാകുക.

സിനിമാസ്വാദകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് കത്രീന കൈഫിന്റെയും(Katrina Kaif) വിക്കി കൗശലിന്റെയും(Vicky Kaushal). ഈ മാസം 9 നാണ് ഇരുവരും വിവാഹിതരാകുന്നതെന്നാണ് റിപ്പോർട്ടുകൾ. വിവാഹ ദിവസം അടുത്തിരിക്കെ വൻ ഒരുക്കങ്ങളാണ് ഇരുവരും  ഒരുക്കിയിരിക്കുന്നത്. അതിഥികളെ കാത്തിരിക്കുന്നത് വലിയ സർപ്രൈസുകൾ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  വിവാഹത്തിന് എത്തുന്നവർക്ക് മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തിയെന്ന വാർത്തകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 

വിവാഹത്തിന് എത്തുന്നവർ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് താരങ്ങൾ ആവശ്യപ്പെട്ടുവെന്ന തരത്തിലായിരുന്നു വാർത്ത. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് തങ്ങളുടെ സ്വകാര്യത നഷ്ടമാകും എന്നതിനാലാണ് കത്രീനയും വിക്കിയും ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഫോൺ നിരോധിച്ചെന്ന വാർത്ത താരങ്ങളുടെ അടുത്ത സുഹൃത്ത് നിഷേധിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. 

വിവാഹത്തിന് ക്ഷണിച്ചവരോട് ചിത്രങ്ങൾ പങ്കുവെക്കരുതെന്ന് അഭ്യർത്ഥിക്കാനല്ലേ സാധിക്കുകയുള്ളൂ, അല്ലാതെ പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാൻ‌ പറയാൻ സാധിക്കുമോ? ഇത് വിവാഹമാണോ അതോ NAM ഉച്ചകോടിയോ എന്നും സുഹൃത്ത് ചോദിക്കുന്നു.

രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടാണ് വിവാഹ നടക്കുകയെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു.
കൊവിഡ് 19 ന്റെ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലും മുന്നൊരുക്കത്തിലുമാണ് വിവാഹം നടക്കുക. വിവാഹത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

Read Also: Katrina Kaif - Vicky Wedding : അതിഥികൾക്ക് കടുവ സഫാരിയും? വിക്കി- കത്രീന വിവാഹ ഒരുക്കങ്ങൾ

വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും  വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടാകുക. കൊവിഡിന്റെ പുതിയ വകഭേദം ആശങ്ക സൃഷ്‍ടിക്കുന്നതിനാല്‍ നേരത്തെ തീരുമാനിച്ച അതിഥികളുടെ പട്ടിക ചുരുക്കാൻ തീരുമാനിച്ചുവെന്നും സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ കത്രീന കൈഫിന്റെ വസതിക്ക് അടുത്ത് സമീപത്തുവെച്ചുള്ള വിക്കി കൗശലിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. വിക്കി കൗശലും കത്രീന കൈഫും സാമൂഹ്യമാധ്യമങ്ങളില്‍ മറ്റ് താര ജോഡികളെ പോലെ പരസ്‍പരമുള്ള ഫോട്ടോകള്‍ അങ്ങനെ പങ്കുവയ്‍ക്കാറില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍