വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും  വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടാകുക.

സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന് താരവിവാഹമാണ് ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്‍റേയും(Vicky Kaushal) കത്രീന കൈഫിന്‍റേതും(Katrina Kaif). വിവാഹ ദിവസം അടുത്തിരിക്കെ വൻ ഒരുക്കങ്ങളാണ് ഇരുവരും ഒരുക്കിയിരിക്കുന്നത്. അതിഥികളെ കാത്തിരിക്കുന്നത് വലിയ സർപ്രൈസുകൾ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടാണ് വിവാഹ നടക്കുകയെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. റിസോർട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന രൻത്തംബോര്‍ ദേശീയ ഉദ്യാനത്തിൽ അതിഥികൾക്കായി പ്രത്യേക കടുവ സഫാരിയുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിനായുള്ള നിർദേശങ്ങൾ താരങ്ങൾ ഇവന്റ് മാനേജ്മെന്റ് ടീമിന് നൽകിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: Katrina Kaif - Vicky Wedding : കത്രീന വിക്കി വിവാഹത്തിന് 'സല്‍മാന്‍ ഖാന്‍' കുടുംബത്തിന് ക്ഷണം ലഭിച്ചോ?

വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടാകുക. കൊവിഡിന്റെ പുതിയ വകഭേദം ആശങ്ക സൃഷ്‍ടിക്കുന്നതിനാല്‍ നേരത്തെ തീരുമാനിച്ച അതിഥികളുടെ പട്ടിക ചുരുക്കാൻ തീരുമാനിച്ചുവെന്നും സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ കത്രീന കൈഫിന്റെ വസതിക്ക് അടുത്ത് സമീപത്തുവെച്ചുള്ള വിക്കി കൗശലിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. വിക്കി കൗശലും കത്രീന കൈഫും സാമൂഹ്യമാധ്യമങ്ങളില്‍ മറ്റ് താര ജോഡികളെ പോലെ പരസ്‍പരമുള്ള ഫോട്ടോകള്‍ അങ്ങനെ പങ്കുവയ്‍ക്കാറില്ല.