
മക്കളെ പുറത്തിറക്കാതെ മണ്ണും മഴയും കൊള്ളാതെ വളര്‍ത്തുന്ന മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. തന്റെ ഇരട്ടക്കുട്ടികളായ കെന്‍ഡലിനെയും കാറ്റ്‌ലിനെയും മഴയും മണ്ണും അറിഞ്ഞു വളര്‍ത്തുകയാണ് സാന്ദ്ര. ഈ കുരുന്നുകളുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. '' മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍, സാന്ദ്രയുടെ തങ്കക്കൊലുസുകള്‍ '' എന്നാണ് മോഹന്‍ലാല്‍ ഈ കുരുന്നുകളെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്.
മോഹന്‍ലാലിന്റെ കുറിപ്പ്
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ , സാന്ദ്രയുടെ തങ്കക്കൊലുസ്...
ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും പച്ച പച്ച ഇലകള്‍ വരും . ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും .
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ ...
Love nature and be
SUPERNATURAL
'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'
@thankakolusu