മോഹൻലാലിന്റേത് ബ്രോ ഡാഡി ലുക്കോ?, ഫോട്ടോ ചര്‍ച്ചയാകുന്നു

By Web TeamFirst Published Jul 16, 2021, 12:04 PM IST
Highlights

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ആരംഭിച്ചിരുന്നു. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപോഴിതാ മോഹൻലാലിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഫോട്ടോ പങ്കുവെച്ചത്. ബ്രോ ഡാഡിയിലെ ലുക്കിലാണ് മോഹൻലാല്‍ ഫോട്ടോയിലുള്ളത് എന്നാണ് കമന്റുകള്‍. മോഹൻലാലിന്റെ മാനറിസങ്ങള്‍ ഏറെ പ്രയോജനപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്. ജൂലൈ 20ന് ആണ് മോഹൻലാല്‍ ബ്രോ ഡാഡിയുടെ സെറ്റില്‍ എത്തുക.

തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തീരുമാനം. വലിയ നഷ്‍ടമാണ് ഇതുകൊണ്ട് ഉണ്ടായത്. ഇൻഡോര്‍ ഷൂട്ടിംഗിന് എങ്കിലും അനുമതി നല്‍കാമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.


കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!