നിർമ്മാതാവിന്റെ കുപ്പായമണിയാൻ കങ്കണ; ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ

Published : Jul 16, 2021, 10:24 AM IST
നിർമ്മാതാവിന്റെ കുപ്പായമണിയാൻ കങ്കണ; ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ

Synopsis

കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. 

ബോളിവുഡ് താരം കങ്കണ റണാവത്ത് സിനിമാ നിര്‍മാതാവാകുന്നു. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഇതിന്റെ ആദ്യ ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകനാകുന്നത്. ടികു വെഡ്‌സ് ഷേരു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മണികര്‍ണിക ഫിലിംസ് എന്ന പേരില്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സായ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്‍ഡിക് കോമഡി വിഭാഗത്തില്‍ പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധാന അരങ്ങേറ്റത്തിന് ബ്ലോക്ക്ബസ്റ്റർ രചയിതാവ് കിരൺ ജോസി; ഭാവന സ്റ്റുഡിയോസിന്‍റെ 'പിക്‌നിക്' ജനുവരി 14 ന്
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എന്‍ട്രിയായി മറാഠി ചിത്രം 'ഗോന്ധല്‍'