എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നു, ഇങ്ങനെയൊരു മുഖ്യമന്ത്രിയുടെ കീഴില്‍ നമ്മള്‍ സുരക്ഷിതരാണെന്ന് മോഹൻലാല്‍

Web Desk   | Asianet News
Published : Mar 28, 2020, 10:42 AM IST
എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നു, ഇങ്ങനെയൊരു മുഖ്യമന്ത്രിയുടെ കീഴില്‍ നമ്മള്‍ സുരക്ഷിതരാണെന്ന് മോഹൻലാല്‍

Synopsis

മഹാമാരിയുടെ നാളില്‍ ഒരു മുഖ്യമന്ത്രി കരുതലോടെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുകയാണെന്ന് മോഹൻലാല്‍.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് സംസ്ഥാനം. ഓരോ ദിവസവും ഉള്ള സംഭവങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കാറുണ്ട്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരെ  മുഖ്യമന്ത്രി വിമര്‍ശിക്കാറുണ്ട്. അതേസമയം തന്നെ സംസ്ഥാനത്തെ എല്ലാ വിഭാഗം ആള്‍ക്കാരെയും കരുതലോടെ സമീപിക്കാറുമുണ്ട്. മനുഷ്യനൊപ്പം മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കണം എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് മോഹൻലാല്‍.

മോഹൻലാലിന്റെ ഫേസ്‍ബുക്ക്

മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്‍താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ. ആരെയൊക്കെയാണ് മഹാമാരിയുടെ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!

നമ്മൾ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സർവ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പൊലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു.

അരുത്. അവരും നമ്മെ പോലെ മനുഷ്യരാണ്..അവർക്കും ഒരു കുടുംബമുണ്ട്. അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ..ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ട്.
 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു