'ഗെയിം ഓഫ് ത്രോൺസി'ലൂടെ പ്രശസ്തയായ ഹോളിവുഡ് താരം എമിലിയ ക്ലാർക്ക്, തന്റെ പുതിയ സീരീസായ 'പോണീസി'ന്റെ ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതായി വെളിപ്പെടുത്തി

മൂന്ന് പേർക്കൊപ്പമുള്ള ലൈംഗിക രംഗത്തിൽ അഭിനയിച്ചതിന് ശേഷം തന്റെ വാരിയെല്ലിന്ന് പരിക്ക് പറ്റിയെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം എമിലിയ ക്ലാർക്ക്. ഏറെ പ്രശസ്തമായ ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലെ ഡെനേറിസ് ടർഗേറിയൻ എന്ന കഥാപാത്രമായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് എമിലിയ ക്ലാർക്ക്. പുതിയ സീരീസായ പോണീസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം നടന്നതെന്നും എമിലിയ പറയുന്നു.

'അന്ന് എന്റെ വാരിയെല്ല് ഒടിഞ്ഞു... മൂന്ന് പുരുഷന്മാർ, കുറച്ച് മണിക്കൂറിനുള്ളിൽ' എന്നായിരുന്നു ഡോക്ടറോട് താൻ പറഞ്ഞതെന്നും കിടപ്പറ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നും എമിലിയ പറയുന്നു. ക്ലാർക്കിന് എങ്ങനെയാണ് പരിക്കേറ്റതെന്ന് അറിയാൻ ഡോക്ടർ ആഗ്രഹിച്ചപ്പോൾ, മൂന്ന് തവണ സെക്സ് ചെയ്തപ്പോഴെന്നും എമിലിയ ക്ലാർക്ക് വെളിപ്പെടുത്തി. എന്നാൽ പരിക്ക് ഗുരുതരമായിരുന്നില്ലെന്നും എമിലിയ കൂട്ടിച്ചേർത്തു. ദി റാപിനോടായിരുന്നു എമിലിയ ക്ലാർക്കിന്റെ പ്രതികരണം.

ഹോളിവുഡിൽ വേതനത്തിൽ ലിംഗപരമായ വ്യത്യാസം പ്രകടമാണെന്ന് എമിലിയ ക്ലാർക്ക് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരിന്നു . സ്ത്രീകൾ ചെയ്യുന്ന വൈകാരിക ജോലികളുടെ അളവാണ് പലപ്പോഴും അംഗീകരിക്കപ്പെടുന്നതെന്നും മാറ്റം വരുന്നുണ്ടെന്നും എമിലിയ ക്ലാർക്ക് പറഞ്ഞു. ഗെയിം ഓഫ് ത്രോൺസ് സീരീസ് ചെയ്യുന്ന സമയത്ത് തനിക്ക് പ്രശസ്തി കാരണം അവസാന സീസണുകൾ ആയപ്പോഴേക്ക് പാനിക് അറ്റാക്ക് ഉണ്ടായിരുന്നുവെന്നും എമിലിയ ക്ലാർക്ക് വ്യക്തമാക്കിയിരുന്നു.

YouTube video player