ലൈംഗികാതിക്രമം ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി. യുവതിക്ക് ശിക്ഷ നൽകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, അവരുടെ ഫോളോവേഴ്‌സ് വർധിച്ചതിനെ യൂട്യൂബർ സായ് കൃഷ്ണ വിമർശിച്ചു.

ലൈംഗിക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രോക്ഷ പ്രകടനവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ. യുവതിക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ഇവരുടെ ആവശ്യം. തതവസരത്തിൽ യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ആരും ഫോളോ ചെയ്യരുതെന്നും ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണമെന്നും പറയുകയാണ് ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ.

വിവാദത്തിന് കാരണമായ വീഡിയോ ഇടുന്ന സമയത്ത് യുവതിയുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് 9250 പേരാണെന്നും ദീപക്കിന്റെ മരണ വാർത്ത വന്നതിന് പിന്നാലെ അത് പതിനൊന്നായിരത്തി നാല് ആയെന്ന് സായ് കൃഷ്ണ പറയുന്നു. തെളിവ് സഹിതമാണ് സായിയുടെ പ്രതികരണം. കടം വാങ്ങിയെങ്കിലും ആണുങ്ങൾ കാറോ ബൈക്കോ വാങ്ങണമെന്നും ബസിൽ പോകാൻ നിൽക്കരുതെന്നും സായ് പരിഹാസത്തോടെ പറയുന്നുണ്ട്.

"മലയാളികൾ അവരെ റീച്ചാക്കി വിട്ടു. ഇവരെ പോയിട്ട് എന്തിനാണ് ഫോളോ ചെയ്യുന്നത്. എന്താണ് നിങ്ങളുടെ ഉദ്ദേശം. എനിക്ക് മനസിലാവുന്നില്ല. അക്കൗണ്ടിൽ പോയി തെറി വിളിക്കാനാണെങ്കിൽ കമന്റ് ബോക്സ് റെസ്ട്രിക്ടഡ് ആണ്. ബസിലെ വീഡിയോ അവിടില്ല. എക്സ്പ്ലനേഷൻ കൊടുക്കുന്ന വീഡിയോ മാത്രമാണ് ഉള്ളത്. റീച്ചാണ് അവരുടെ ഉദ്ദേശമെങ്കിൽ അതിന് സമ്മതിക്കരുത്. എവിടെന്നെങ്കിലും കടം വാങ്ങിയോ ഫിക്സഡ് ഡെപ്പോസിറ്റോ എടുത്ത് ആണുങ്ങൾ വല്ല കാറോ ബൈക്കോ വാങ്ങണം. ബസിൽ പോകാൻ നിൽക്കരുത്. സ്ത്രീകൾ അടക്കം വരുന്ന ആൾക്കുട്ടത്തിടയിൽ പോകുമ്പോൾ കൈ മടക്കിയോ ഷർട്ടിനുള്ളിൽ ഇട്ടോ വേണം പോകാൻ. ഞാനിനി അങ്ങനെ പോകൂ", എന്നാണ് സായ് കൃഷ്ണ പറയുന്നത്. ഇന്ന് രാവിലെയാണ് ദീപക്കിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming