'500 കോടി ഇല്ലെങ്കിലും ഒരു 300 കോടി എങ്കിലും കിട്ടട്ടെ'; ദൃശ്യം 3 കളക്ഷനെ കുറിച്ച് മോഹൻലാൽ

Published : May 10, 2026, 10:52 PM IST
Mohanlal about Drishyam 3 box office collection

Synopsis

മോഹൻലാലിന്റെ ജന്മദിനത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗുണ്ട്. 500 കോടിയില്ലെങ്കിലും 300 കോടിയെങ്കിലും നേടട്ടെയെന്ന് മോഹൻലാൽ പ്രതികരിച്ചു. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം വലിയ വിജയം നേടുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് കളക്ഷനിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം കളക്ഷനിൽ റെക്കോർഡ് സൃഷ്ടിക്കുമോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെ ജന്മദിനം കൂടിയാണ് മെയ് 21. ആഗോള കളക്ഷനിൽ ദൃശ്യം 3 മലയാളത്തിലെ ഇതുവരെയുള്ള റെക്കോർഡുകളെല്ലാം തന്നെ തിരുത്തിക്കുറിക്കുമെന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ ദൃശ്യം കളക്ഷനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 500 കോടി നേടിയില്ലെങ്കിലും ഒരു 300 കൂടിയെങ്കിലും ദൃശ്യം 3 നേടട്ടെ എന്നാണ് തമാശരൂപേണ മോഹൻലാൽ പറയുന്നത്. ചിത്രം 500 കോടി കളക്ഷൻ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മോഹൻലാൽ.

"നമ്മൾ അങ്ങനെ വിചാരിച്ചിട്ട് ഒരു സിനിമയും എടുത്തിട്ടില്ല. അത് അബദ്ധത്തിൽ പറ്റി പോവുന്നതാണ്. ഇത് നല്ല സിനിമയായിരിക്കും. അങ്ങനെ സംഭവിക്കട്ടെ, ഇപ്പോഴും അങ്ങനെയല്ലേ. ഒരു സിനിമയെടുക്കുമ്പോൾ ഏറ്റവും നന്നായിട്ട് ഓടണം, അത്രയും ആൾക്കാർ കാണണം എന്ന് കരുതിയാണ് സിനിമ എടുക്കുന്നത്. സിനിമയ്ക്ക് ഒരു ജാതകമുണ്ട്, മനുഷ്യനെ പോലെയല്ല അത്. നല്ല മിടുക്കനായിരിക്കും. കുറച്ച് കഴിയുമ്പോൾ മോശമായിപ്പോവും. അതുപോലെ സിനിമയ്ക്കും ഒരു ജാതകമുണ്ട്. അതൊരു മാജിക് ആണ്. ഒരു സീക്രട്ട് റെസിപ്പി ആണ്. ആർക്കും അറിയില്ല. അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും..." മോഹൻലാൽ പറയുന്നു.

അതേസമയം മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആദ്യ ദിനം തന്നെ പോസിറ്റിവ് അഭിപ്രായങ്ങൾ ലഭിച്ചാൽ ബോക്സോഫീസിലും ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ മറ്റൊരു ഹൊറര്‍ കോമഡി കൂടി; 'അമാനുഷികം' തുടങ്ങി
കേന്ദ്ര കഥാപാത്രമായി നാഗ സൈരന്ധ്രി; 'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് എത്തി