
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ ചിത്രം എന്ന് കേള്‍ക്കുമ്പോഴേ ആരാധകര്‍ പ്രതീക്ഷയിലാണ്. വമ്പൻ ഹിറ്റ് തന്നെ ജീത്തുവിന്റെ സംവിധാനത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കും. മോഹൻലാലിന്റെ മികച്ച കഥാപാത്രവും ഉറപ്പായിരിക്കും. ജീത്തുവും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് 'നേര്' എന്ന് പേരിട്ട റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.
'ദൃശ്യം' എന്ന എവര്‍ഗ്രീൻ ഹിറ്റ് ചിത്രത്തിന്റെ ഓര്‍മകളുടെ പശ്ചാത്തലത്തില്‍ 'നേരി'ന്റെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാക്കുന്നു. 'നേര്' ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് നല്‍കുന്ന സൂചന. 'നീതി തേടുന്നു'വെന്നാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം.
മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ'യാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.
'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലായിരുന്നു മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.
Read More: 'ജയിലര്‍' രണ്ടാം ദിവസം നേടിയതെത്ര? കളക്ഷൻ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക