തുടക്കത്തിന് ശേഷം പുതിയ ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്, നായകൻ മോഹൻലാൽ; ചിത്രം അടുത്ത വർഷം

Published : Aug 16, 2026, 07:33 PM IST
Jude Anthany Joseph- Mohanlal

Synopsis

'തുടക്കം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ ജൂഡ് ആന്റണി ജോസഫും മോഹൻലാലും പുതിയൊരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നു.

തുടക്കം എന്ന സൂപ്പർഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു. മോഹൻലാൽ തന്നെയാണ് പുതിയ ചിത്രത്തിൻറെ അപ്‌ഡേറ്റ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. അടുത്ത വര്ഷമായിരിക്കും ചിത്രം ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയിരിക്കും അതിമനോഹരം എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം വിസമയ മോഹൻലാൽ നായികയായി എത്തിയ തുടക്കം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സോഫീസ് കളക്ഷനിലും മികച്ച നേട്ടമാണ് സൃഷ്ടിക്കുന്നത്. ആദ്യദിന കളക്ഷനായി 3 കോടി ആഗോള കളക്ഷൻ നേടിപ്പോയ ചിത്രം നിലവിൽ 15 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. കൂടാതെ മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിസ്മയയുടെയും ആശിഷിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 15 കോടി നേടിയെന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയില്ല എന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ്- നിസാം ബഷീർ ചിത്രം 'ഐ നോബഡി'യിലെ ഏറ്റവും പുതിയ ഗാനം പുറത്ത്
പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിൽ 'ഖലീഫ' റിലീസിനൊരുങ്ങുന്നു; അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു