
യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന സൂചന.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.
ALSO READ : 'എത്രയോ നല്ല എന്‍റര്‍ടെയ്‍നര്‍'; മോണ്‍സ്റ്ററിനെ പ്രശംസിച്ച് ഒമര്‍ ലുലു
സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച പുതിയ അപ്ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഹിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്കവാറും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇതാവും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ