Asianet News MalayalamAsianet News Malayalam

'മുഴുവനായും ആഗ്രഹം നിറവേറ്റാനായില്ല', പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റുമായി നാഗ് അശ്വിൻ

സംവിധാനം നാഗ് അശ്വിനാണ്.

 

Director Nag Ashwin reveals about Prabhas starrer Kalki 2898 AD hrk
Author
First Published Oct 31, 2023, 6:09 PM IST

പ്രഭാസ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി.  പ്രഭാസ് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കല്‍ക്കി 2898 എഡി എന്നതിനാല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയുടെ ഒരു അപ്‍ഡേറ്റാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കല്‍ക്കി 2898 എഡി എന്ന സിനിമയുടെ ഗ്രാഫിക്സ് ജോലികളില്‍ ഒരു വലിയ ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കല്‍ക്കി 2898 എഡി. മെയ്‍ക്ക് ഇൻ ഇന്ത്യയില്‍ പ്രചോദനമായെടുത്ത് ചിത്രത്തിന്റെ വിഎഫ്‍എക്സ് ജോലികള്‍ എല്ലാം രാജ്യത്ത് തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് നാഗ് അശ്വിൻ ഒരു ചടങ്ങില്‍ വെളിപ്പെടുത്തി. ലക്ഷ്യം മുഴുവനായി നിറവേറ്റാൻ സാധിച്ചിട്ടില്ല. എങ്കിലും വിഎഫ്‍ക്സിന്റെ ഒരു പ്രധാന ഭാഗം ഇന്ത്യയില്‍ ചെയ്യാനായി എന്നും നാഗ് അശ്വിൻ വ്യക്തമാക്കി.

സി അശ്വനി ദത്താണ് നിര്‍മാണം. ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ കമല്‍ഹാസൻ, അമിതാഭ് ബച്ചനും എത്തുന്നുണ്ട്.

സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം 'സലാര്‍' പ്രഭാസ് നായകനായി ഡിസംബര്‍ 22ന് റിലീസാകും. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടാകും. 'കെജിഎഫി'ലൂടെ രാജ്യത്തെ ഒരു സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് പ്രഭാസ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് സലാറിന്റെ പ്രതിനായക കഥാപാത്രമായി വേഷമിടുന്നത്. ഭുവൻ ഗൗഡയാണ് സലാറിന്റെ ഛായാഗ്രാഹകൻ. സംഗീതം രവി ബസ്രുര്‍ ആണ്.

Read More: ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിക്കി കൗശല്‍, ഇതാ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios