
മോഹൻലാൽ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ റിലീസ് ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിച്ചു. സിനിമയെ മാത്രമല്ല കളക്ഷനെയും. നിലവിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്.
ഒടിടി പ്ലേ റിപ്പോർട്ട് പ്രകാരം ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് മലൈക്കോട്ടൈ വാലിബന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. മാർച്ച് ആദ്യവാരം ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നും വിവരം ഉണ്ട്. നിലവിൽ നാലാം വാരം അവസാനിക്കുമ്പോഴേക്കും പുതിയ ചിത്രങ്ങൾ ഒടിടിയിൽ കയറുകയാണ് പതിവ്. അപൂർവം ചില ചിത്രങ്ങൾ മാത്രമെ അഞ്ച് ആഴ്ച പിന്നിടുകയുള്ളൂ. ഒരുപക്ഷേ ഫെബ്രുവരി അവസാരം വാലിബൻ ഓൺലൈൻ സ്ട്രീമിംഗ് ചെയ്യാൻ സാധ്യതയുണ്ട്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. എല്ലാം ഒത്തുവന്നിരുന്നുവെങ്കിൽ ആദ്യ നാല് ദിവസത്തിൽ തന്നെ മികച്ച കളക്ഷൻ മോഹൻലാൽ ചിത്രം നേടുമായിരുന്നു. നിലവിൽ ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 29.65 കോടിയാണ്. 65 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക് എന്നാണ് വിവരം.
നിലവില്‍ ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാര്‍ച്ചില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. റംബാന്‍,വൃഷഭ, എമ്പുരാന്‍, അനൂപ്‍ സത്യന്‍ ചിത്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ സിനിമകള്‍. വാലിബന് മുന്‍പ് നേര് ആണ് നടന്‍റേതായി റിലീസിന് എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ