2023 ഏപ്രിൽ നാലിന് ആണ് ഷംന കാസിം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.

ദിവസങ്ങൾ കഴിയുന്തോറും ഭാഷാഭേദമെന്യെ ഏവരും ആഘോഷമാക്കുന്നൊരു ​ഗാനമുണ്ട് തെലുങ്കിൽ. മഹേഷ് ബാബു നായകനായി എത്തിയ ​'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലേതാണ് ഈ ​ഗാനം. മലയാള നടികൂടിയായ ഷംന കാസിം(പൂർണ) ​ഗസ്റ്റ് റോളിൽ എത്തിയതോടെ ​ഗാനം വേറെ ലെവൽ ആയെന്ന് പറയേണ്ടതില്ലല്ലോ. ​'കുർച്ചി മടത്തപ്പെട്ടി​' എന്ന ഈ ​ഗാനം ഇപ്പോഴും ട്രെന്റിം​ഗ് ലിസ്റ്റിൽ ഒന്നാമതാണ്. ഈ അവസരത്തിൽ ഷംനയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 

2023 ഏപ്രിൽ നാലിന് ആണ് ഷംന കാസിം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ശേഷം ഡാൻസ് ചെയ്ത സിനിമയാണ് 'ഗുണ്ടൂർ കാരം'. അതുകൊണ്ട് തന്നെ ​ഗർഭ ശേഷം ഇത്രേം എനർ‌ജറ്റിക് മൂവ്സുമായി എത്തിയ ഷംനയ്ക്ക് വൻ കയ്യടിയാണ് ലഭിക്കുന്നത്. വളരെ സിമ്പിൾ ആണെങ്കിലും പവർ ഫുള്ളായ പ്രകടനമാണ് ഷംനയുടേത് എന്നാണ് ആരാധകർ പറയുന്നത്. 

"പ്രസവ ശേഷം ഇത്രേം energetic moves.. its her dedication to the dance..അത്രേം സപ്പോർട്ട് ചെയ്യുന്ന back bone ആയ husbandന് ബി​ഗ് സല്യൂട്ട്, പൂർണ്ണയുടെ ഡാൻസ് പോർഷൻ പെർഫെക്റ്റ് ഡാൻസ് ആണ്, ആദ്യം ആയിട്ടു മഹേഷ്‌ ബാബുന്റെ പാട്ട് ഇത്രയും ആസ്വാധിച്ചു കേൾക്കുന്നെ...മ്യൂസിക് ഒരേ പൊളി",എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

View post on Instagram

അതേസമയം, ഈ ​ഗാനത്തിന്റെ ഷൂട്ടിം​ഗ് വേളയിലെ വീഡിയോ ഷംന പങ്കുവച്ചിരുന്നു. മകൻ ഹംദാനും ഷൂട്ടിന് എത്തിയിരുന്നു. മഹേഷ് ബാബുവിനും ശ്രീലീലയോടും ഒപ്പം മകനുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളും ഷംന പങ്കുവച്ച വീഡിയോയിൽ ഉണ്ടായിരുന്നു. 

Kurchi Madathapetti Full Video Song | Guntur Kaaram | Mahesh Babu | Sreeleela | Trivikram | Thaman S

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ശേഷം ഏപ്രിലിൽ ആദ്യ കൺമണി ദമ്പതികൾക്ക ജനിച്ചു. ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) ആണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. 

ആദ്യദിനം പണംവാരിയത് ആര് ? ബോക്സ് ഓഫീസിൽ നസ്ലിൻ, ടൊവിനോ ചിത്രങ്ങൾ ഏറ്റുമുട്ടിയപ്പോൾ