രാജ്യത്തിന് അഭിമാനമേകൂ..; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസയുമായി 'കണ്ണൂർ സ്ക്വാഡ്'

Published : Oct 08, 2023, 04:21 PM ISTUpdated : Oct 08, 2023, 04:43 PM IST
രാജ്യത്തിന് അഭിമാനമേകൂ..; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസയുമായി 'കണ്ണൂർ സ്ക്വാഡ്'

Synopsis

മമ്മൂട്ടിയായി രോഹിത് ശർമയെയും അസീസ് ആയി വിരാട് കോലിയെയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലയാളികൾക്ക് ഇപ്പോൾ രണ്ട് ആവേശമാണ്. ഒന്ന് മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡ്. രണ്ട് ഐസിസി വേൾഡ് കപ്പ്. മമ്മൂട്ടി ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ പോരാട്ടച്ചൂടിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഈ  അവസരത്തിൽ ഇന്ത്യൻ ടീമിന് ആശംസയുമായി എത്തിയിരിക്കുകയാണ് ടീം കണ്ണൂർ സ്ക്വാഡ്. 

മമ്മൂട്ടി കമ്പനിയുടെ ഔദ്യോ​ഗിക പേജിൽ ആശംസകൾ പങ്കുവച്ചിട്ടുണ്ട്. ഒപ്പം 'കണ്ണൂർ സ്ക്വാഡ്' ടീമിന്റെ ചിത്രങ്ങൾക്ക് പകരം ഇന്ത്യൻ താരങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയായി രോഹിത് ശർമയെയും അസീസ് ആയി വിരാട് കോലിയെയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരെയും പോസ്റ്ററിൽ കാണാം. 'ഇന്ത്യൻ സ്ക്വാഡ്' എന്നാണ് പോസ്റ്ററിൽ ആലേഖനം ചെയ്തിരിക്കുന്നത്. 

'ഐസിസി ലോകകപ്പിന് ഞങ്ങളുടെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം നമ്മുടെ കണ്ണൂർ സ്ക്വാഡ് ടീമും ഐക്യത്തോടെ നിലകൊള്ളുന്നു. വെല്ലുവിളി സ്വീകരിക്കൂ, ആവേശത്തോടെ കളിക്കൂ, രാജ്യത്തിന് അഭിമാനമേകൂ!', എന്ന കുറിപ്പും കണ്ണൂർ സ്ക്വാഡ് അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ലോകകപ്പ് പോരാട്ടം കാണാന്‍ എം എസ് ധോണിയും എത്തിയിട്ടുണ്ട്. ഓസ്ട്രേലിയ ആണ് ആദ്യ ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുന്നത്. 

'മുടിമുറിച്ച, നരകൾ വീണ തലയിൽ ഉമ്മവച്ച് ഞാൻ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്..'

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. അന്‍പത് കോടി പിന്നിട്ട ചിത്രം ഇപ്പോള്‍ വിജയകരമായ മൂന്നാം വാരത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം അസീസ് നെടുമങ്ങാട്, റോണി, ശബരീഷ് വര്‍മ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ