പരിസരത്തേ ഇല്ലാതെ മമ്മൂട്ടി, മോഹൻലാലിന് തൊടാനാകാതെ ഒന്നാമൻ; രം​ഗണ്ണനെയും വീഴ്ത്തി ഷൺമുഖൻ

Published : May 08, 2025, 09:06 AM ISTUpdated : May 08, 2025, 09:09 AM IST
പരിസരത്തേ ഇല്ലാതെ മമ്മൂട്ടി, മോഹൻലാലിന് തൊടാനാകാതെ ഒന്നാമൻ; രം​ഗണ്ണനെയും വീഴ്ത്തി ഷൺമുഖൻ

Synopsis

പ്രേമലു, ആടുജീവിതം, ആവേശം എന്നീ സിനിമകളെ പിന്നിലാക്കി തുടരും. 

ലയാള സിനിമയിൽ ഇപ്പോൾ മോഹൻലാലിന്റെ കാലമാണ്. അടുപ്പിച്ച് റിലീസ് ചെയ്ത രണ്ട് സിനിമകളും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കോടിത്തിളക്കമാണ്. ബിസിനസ് അടക്കം 325 കോടി നേടി എമ്പുരാൻ ഇന്റസ്ട്രി ഹിറ്റായപ്പോൾ, മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി തുടരും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ഓരോ ദിവസവും മികച്ച ബുക്കിങ്ങും തുടരുമിന് നടക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രമുഖ ബുക്കിം​ഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ നിന്നും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

പതിനഞ്ച് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പത്തിൽ മൂന്ന് മോഹൻലാൽ സിനിമകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്ന് ഇന്റസ്ട്രി ഹിറ്റായ എമ്പുരാൻ ആണ്. 3.7 മില്യൺ ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റു പോയിരിക്കുന്നത്. തുടരും ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ്. റിലീസ് ചെയ്ത് 12 ദിവസത്തിൽ 3.34 മില്യൺ ടിക്കറ്റാണ് വിറ്റത്. പ്രേമലു, ആടുജീവിതം, ആവേശം എന്നീ സിനിമകളെ പിന്നിലാക്കി തുടരും മൂന്നാം സ്ഥാനം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. പത്താമതാണ് നേര്. 1.6 മില്യണാണ് ഈ പടത്തിന്റേതായി വിറ്റഴിഞ്ഞത്.

റെക്കോർഡുകൾ വാരിക്കൂട്ടിയെങ്കിലും മോഹൻലാലിന്റെ എമ്പുരാന് തൊടാനാകാതെ മഞ്ഞുമ്മൽ ബോയ്സ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 4.32 മില്യണാണ് മഞ്ഞുമ്മലിന്റേതായി വിറ്റഴിഞ്ഞ ടിക്കറ്റുകൾ. അതേസമയം, ലിസ്റ്റിൽ അവസാന ഭാ​ഗത്താണ് മമ്മൂട്ടി സിനിമകളുള്ളത്. അതും കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമകളാണ്. ടർബോയും ഭ്രമയു​ഗവുമാണ് അവ. 

ബുക്ക് മൈ ഷോയിലെ മലയാള സിനിമകൾ

1 മഞ്ഞുമ്മൽ ബോയ്സ് - 4.32M
2 എമ്പുരാൻ -3.78M
3 തുടരും - 3.34M(12 Days)
4 ആവേശം - 3.02M
5 ആടുജീവിതം - 2.92M
6 പ്രേമലു - 2.44M
7 അജയന്റെ രണ്ടാം മോഷണം - 1.89M
8 മാർക്കോ - 1.81M
9 ​ഗുരുവായൂരമ്പല നടയിൽ - 1.7M
10 നേര് - 1.6M
11 കിഷ്കിന്ധാ കാണ്ഡം - 1.44M
12 വർഷങ്ങൾക്കു ശേഷം - 1.43
13 ടർബോ - 1M
14 സൂക്ഷ്മദർശിനി- 914K
15 ഭ്രമയു​ഗം - 907K 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ