
മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം 'വൃഷഭ'യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ തന്റെ കഥാപാത്ര ലുക്കും നടന്‍ പങ്കുവച്ചിട്ടുണ്ട്. യോദ്ധാവിന് സമാനമായി കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'യോദ്ധ' ഓര്‍മവരുന്നുവെന്നാണ് ലുക്ക് കണ്ട് ആരാധകര്‍ പറയുന്നത്.
200 കോടി ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. തെലുങ്കിലും മലയാളത്തിലുമായി നിര്‍മിക്കുന്ന ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഡബ് ചെയ്ത് റിലീസിന് എത്തിക്കും. നന്ദകിഷോര്‍ ആണ് വൃഷഭയുടെ സംവിധാനം. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത കപൂര്‍ ചിത്രത്തിന്‍റെ സഹനിര്‍മാണം നടത്തുന്നുണ്ട്.
മോഹന്‍ലാലിനൊപ്പം രാഹിണി ദ്വിവേദി,റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, ശ്രീകാന്ത് മെക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം.
ദേശീയ ചലച്ചിത്ര പുരസ്ക്കാരം: ആലിയ ഭട്ടും കങ്കണയും കടുത്ത മത്സരം, ആരാകും മികച്ച നടൻ ?
അതേസമയം, ജയിലര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രജനികാന്ത് നായകനായ ചിത്രത്തില്‍ മാത്യു എന്ന കാമിയോ റോളില്‍ എത്തിയ മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു സംവിധാനം. വിനായകനും ശിവരാജ് കുമാറും ജയിലറില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്‍, ബറോസ് എന്നിവയാണ് മലയാളത്തില്‍ മോഹന്‍ലാലിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. നേര് എന്ന ജീത്തു ജോസഫ് ചിത്രവും നടന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..