ദില്ലിയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.
ദില്ലി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ കടുത്ത മത്സരം. പ്രധാനമായും മികച്ച നടൻ, നടി വിഭാഗത്തിലാണ് മത്സരം കൊഴുക്കുന്നത്. ഗംഗുഭായ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും, 'തലൈവി' ചിത്രത്തിലൂടെ കങ്കണ റണൗട്ടും ആണ് മികച്ച നടിമാർക്കായി മത്സരിക്കുന്നത്. മികച്ച നടനുള്ള സാധ്യത പട്ടികയിൽ ആർ മാധവൻ (റോക്കട്രി),അനുപം ഖേർ(കശ്മീർ ഫയൽസ്) എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ദില്ലിയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.
മലയാള ചിത്രങ്ങളും വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണിക്കപ്പെടുന്നുണ്ട്. നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയവയാണ് അവ. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു. മികച്ച മലയാള ചിത്രത്തിനായി ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങൾ ഇടംപിടിച്ചെന്നും വിവരമിണ്ട്. മിന്നല്‍ മുരളിക്കും അവാർഡുകൾ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിക്കാനും സാധ്യത ഏറെ ആണ്.
ഇതാ 'വൃഷഭ'യിലെ മോഹൻലാൽ; ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായി
കഴിഞ്ഞ വര്‍ഷം മലയാളത്തിന് 8 ദേശീയ പുരസ്കാരങ്ങൾ ആണ് ലഭിച്ചത്. മികച്ച നടി : അപർണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച നടൻ: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ് ഗൺ(തനാജി ) മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും) മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും) മികച്ച സംഘട്ടനം : മാഫിയ ശശി, മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ,
മികച്ച മലയാള സിനിമ : തിങ്കളാഴ്‍ച നിശ്ചയം, പ്രത്യേക പരാമര്‍ശം: വാങ്ക്, നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ ('ശബ്‍ദിക്കുന്ന കലപ്പ'), മികച്ച പുസ്‍തകം:അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം
മികച്ച വിദ്യാഭ്യാസ ചിത്രം : 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ), മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍ എന്നിവയായിരുന്നു കഴിഞ്ഞ തവണത്തെ പ്രധാന പുരസ്കാരങ്ങള്‍.
