
ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം. അതായിരുന്നു എമ്പുരാൻ എന്ന സിനിമയിലേക്ക് മലയാളികളെ ഒന്നടങ്കം ആകർഷിച്ച ഘടകം. കാത്തിരിപ്പുകൾക്കൊടുവിൽ പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിൽ എത്തിയ ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തി. ആദ്യദിനം മുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം പക്ഷേ വിവാദ ചുഴയിൽ പെട്ടിരിക്കുകയാണ്. പിന്നാലെ എമ്പുരാന് റീ എഡിറ്റിങ്ങും നിർദ്ദേശിച്ചിരുന്നു. പുതിയ പതിപ്പ് തിയറ്ററുകളിൽ വൈകാതെ എത്തുമെന്നാണ് വിവരം.
ഈ അവസരത്തിൽ എമ്പുരാന്റെ പുതിയ റെക്കോർഡ് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ. 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഓപ്പണറായി എമ്പുരാൻ മാറിയെന്ന വിവരമാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഈ വർഷം അയാളുടെ മാത്രം എന്ന ക്യാപ്ഷനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി.
അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ ഖേദപ്രകടനവുമായി മോഹൻലാൽ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇത് പങ്കുവച്ച് പൃഥ്വിരാജും എത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ രചയിതാവായ മുരളി ഗോപി പോസ്റ്റ് ഷെയർ ചെയ്യാത്തതും ശ്രദ്ധനേടുന്നുണ്ട്. എമ്പുരാന്റെ റീ എഡിറ്റിങ്ങിൽ അദ്ദേഹത്തിന് വിഭിന്ന അഭിപ്രായമാണെന്ന തരത്തിലാണ് ചർച്ചകൾ. ഇക്കാര്യത്തിൽ പ്രതികരിക്കാനും മുരളി ഗോപി ഇതുവരെ തയ്യാറായിട്ടില്ല.
ഇനി അൽപ്പം മമ്മൂട്ടി മ്യൂസിക് കേൾക്കാം; ഗൃഹാതുരതയുണർത്തി 'മമ്മൂക്കയുടെ അമ്മ മെഹ്ഫിൽ'
ഇതിനിടെ എമ്പുരാന്റെ റീ എഡിറ്റിംഗ് ഇന്ന് തിയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ വന്ന വിവരം. എന്നാൽ എഡിറ്റഡ് വെർഷൻ ഇന്നെത്തില്ല. നാളയെ ഈ പതിപ്പ് തിയറ്ററുകളിൽ എത്തുകയുള്ളൂ. എഡിറ്റഇംഗ് പൂർത്തിയാക്കി സാങ്കേതിക നടപടികൾക്കുള്ള സമയ താമസം ഉണ്ടാകും എന്നാണ് വിവരം. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് അടക്കം എഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ