
തന്റെ അടുത്ത ഏഴ് സിനിമകളുടെ സംവിധായകർ ആരൊക്കെയാണെന്ന് പറഞ്ഞ് നടൻ മോഹൻലാൽ. 'ആവേശകരമായ കഥകൾ, യാത്രകൾ. അത്രയും പ്രത്യേകതയുള്ള സംവിധായകർ. എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങൾ ഇതാ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ സംവിധായകരുടെ പട്ടിക പുറത്തുവിട്ടത്.
വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് മോഹൻലാൽ അടുത്തതായി അഭിനയിക്കുക. ഇവയെല്ലാം നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് മോഹൻലാലിനും സംവിധായകർക്കും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
അതേസമയം, അതിമനോഹരം എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് മോഹൻലാലിന്റേതായി നിലവിൽ പുരോഗമിക്കുന്നത്. ലവ്‍ലജന്‍ എന്ന പൊലീസ് കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. മീര ജാസ്മിന്‍ ആണ് നായിക. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് അതിമനോഹരം. ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ ആണ് ചിത്രം നിർമിക്കുന്നത്. ലാലു അലക്സ്,, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാര്‍, എഡിറ്റിംഗ് വിവേക് ഹർഷൻ.
അതേസമയം, സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ വനംവകുപ്പ് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഇന്ന് ഹൈക്കോടതി അനുമതി കൂടി വാങ്ങി പമ്പയിലും നിലയ്ക്കലിലും ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയും ചെയ്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ