25 Years of Iruvar : ഇരുപത്തഞ്ചിന്റെ നിറവിൽ 'ഇരുവർ'; ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ

By Web TeamFirst Published Jan 14, 2022, 4:31 PM IST
Highlights

മോഹൻലാൽ എംജിആർ ആയി എത്തിയപ്പോൾ കരുണാനിധിയായി എത്തിയത് പ്രകാശ് രാജായിരുന്നു. അസാമാന്യ പ്രകടനമായിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവെച്ചത്. 

കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്ന ചില സിനിമകൾ ഉണ്ട്. അവയെന്നും സിനിമാസ്വാദകരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടാകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇരുവർ(Iruvar). എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ചിത്രമായിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ പിറന്നിട്ട് ഇന്നേയ്ക്ക് 25 വർഷം പൂർത്തിയാകുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ(Mohanlal) പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്. 

“ഇരുവർ, എന്റെ സിനിമാ യാത്രയിലെ ഏറ്റവും ആകർഷകമായ അനുഭവങ്ങളിലൊന്ന്,” എന്നാണ് മോഹൻലാൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഒപ്പം ഏതാനും സ്റ്റില്ലുകളും മോഹൻലാൽ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയത്. 

മോഹൻലാൽ എംജിആർ ആയി എത്തിയപ്പോൾ കരുണാനിധിയായി എത്തിയത് പ്രകാശ് രാജായിരുന്നു. അസാമാന്യ പ്രകടനമായിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവെച്ചത്. ആനന്ദനായി മോഹൻലാലും തമിഴ് സെൽവനായി പ്രകാശ് രാജും അരങ്ങ് തകർത്തപ്പോൾ ജയലളിതയായി എത്തിയത് ഐശ്വര്യ റായ് ആയിരുന്നു. തരത്തിന്റെ തെന്നിന്ത്യയിലേയ്ക്കുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഐശ്യര്യയ്ക്കൊപ്പം നാസറും ഗൗതമിയും രേവതിയും താബുവുമെല്ലാം ചിത്രത്തിൽ നിറഞ്ഞു നിന്നു. ചിത്രം പുറത്തിറങ്ങി 25 വർഷം പിന്നിടുമ്പോഴും സിനിമ പ്രേമികളുടെ മനസ്സിൽ ഇരുവർ ഇന്നും ഒരു ക്ലാസിക്കൽ ഓർമയാണ്.

click me!