
കൊച്ചി: തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ കണ്ണപ്പയിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലര്‍ ലോഞ്ച് ഇവന്റ് കേരളത്തിൽ നടത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി അറിയിച്ചു.
ജൂൺ 14ന് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവെന്റിൽ മലയാളത്തിന്റെ മോഹൻലാൽ, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹൻബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാർ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസാണ് .
മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്‍പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം വേൾഡ് വൈഡ് റിലീസായെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ