Bro Daddy : 'കാറ്റാടി സ്റ്റീല്‍സി'ന് ഒരു ടാഗ്‍ലൈനുമായി 'ഈശോ', ചിരിപ്പിച്ച് പൃഥ്വിരാജിന്റെ വീഡിയോ

Web Desk   | Asianet News
Published : Jan 22, 2022, 06:56 PM IST
Bro Daddy : 'കാറ്റാടി സ്റ്റീല്‍സി'ന് ഒരു ടാഗ്‍ലൈനുമായി 'ഈശോ', ചിരിപ്പിച്ച് പൃഥ്വിരാജിന്റെ വീഡിയോ

Synopsis

മോഹൻലാല്‍ നായകനാകുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടു.

മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിനെത്താനുള്ളതാണ് 'ബ്രോ ഡാഡി'യാണ്. പൃഥ്വിരാജിന്റെ (Prithviraj) സംവിധാനത്തിലുള്ള ചിത്രമായതിനാല്‍ പ്രേക്ഷകരും ആകാംക്ഷയിലാണ്. 'ബ്രോ ഡാഡി'യെന്ന ചിത്രത്തില്‍ പൃഥ്വിരാജ് മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ്.

'ബ്രോ ഡാഡി' ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം എങ്ങനെയുള്ളതായിരിക്കും എന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് വീഡിയോ. 'ജോണ്‍ കാറ്റാടി'യും മകൻ 'ഈശോ കാറ്റാടി'യുമായാണ് മോഹൻലാലും പൃഥ്വിരാജും അഭിനയിക്കുന്നത്. 'കാറ്റാടി സ്റ്റീല്‍സി'നായി ഒരു ടാഗ്‍ ലൈൻ കണ്ടുപിടിച്ചതായി പൃഥ്വിരാജ് മോഹൻലാലിനൊട് പറയുന്ന രംഗത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദര്‍ശനാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍