
ഇന്നും പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ് 'മിഥുനം'. മോഹൻലാല്‍ നായകനായപ്പോള്‍ ഉര്‍വശി നായികയായി. പ്രിയദര്‍ശൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. എന്നാല്‍ 'മിഥുന'ത്തില്‍ ശ്രീനിവാസൻ നായകനാകാനായിരുന്നു ആദ്യം തീരുമാനിച്ചത് എന്ന് നടി ഉര്‍വശി മൂവി മാൻ ബ്രോഡ്‍കാസ്റ്റിംഗിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഉര്‍വശിയുടെ വാക്കുകള്‍
നായക നടന്റേതായ രൂപങ്ങള്‍ അന്ന് വളരെ കൂടുതലാണ്. അവരേക്കാള്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുന്നയാളായിരുന്നു ശ്രീനിയേട്ടൻ. കാരണം അദ്ദേഹത്തിന്റെയുള്ളില്‍ ഒരു നടനുണ്ട്. മികച്ച ഒരു തിരക്കഥാകൃത്ത് ഉണ്ട്. വലിയ നായികയുടെ കൂടെ അഭിനയിക്കുമ്പോഴും തനിക്ക് ഓഡിയൻസ് ഉണ്ടെന്ന് ശ്രീനിയേട്ടന് അറിയാം. എന്നെ ആകര്‍ഷിച്ച കാര്യം അതാണ്. കഴിവുണ്ടാകുക എന്നതാണ് പ്രധാന കാര്യം. ജനങ്ങള്‍ ഇഷ്‍ടപ്പെട്ടോളുമെന്നതാണ് താരത്തിന്റെ ആത്മവിശ്വാസം. ഏത് നടനും നടിയും ഏത് കഥാപാത്രം ചെയ്യണം എന്നത് ശ്രിനിയേട്ടന് വ്യക്തമായ ധാരണയുണ്ട്. 'മിഥുനം' എന്ന സിനിമ ശ്രീനിയേട്ടനും താനും ചെയ്യാനിരുന്നതാണ്. സംവിധാനവും ശ്രീനിയേട്ടൻ. പിന്നീട് ആ തിരക്കഥ നല്ലതായി വന്നതിനാല്‍ ലാലേട്ടൻ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷനില്‍ അദ്ദേഹം വേഷമിടുകയായിരുന്നു.
'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962' സിനിമയാണ് ഇനി നടി ഉര്‍വശി പ്രധാന വേഷം അവതരിപ്പിച്ച പ്രദര്‍ശനത്തിന് എത്താനുള്ളത്. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നു. നിഷ സാരംഗ്, സാഗർ, ജോണി ആന്റണി, ടി ജി രവി, സനുഷ, വിജയരാഘവൻ, സജിൻ ചെറുകയില്‍, കലാഭവൻ ഹനീഫ്, ശിവജി ഗുരുവായൂര്‍ സാഗര്‍, അഞ്‍ജലി സുനില്‍ കുമാര്‍ തുടങ്ങിയവരും വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ് സംഗീതം പകരുന്ന 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'ല്‍ വേഷമിടുന്നു.
Read More: കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക