Latest Videos

'ദിലിപ് കുമാര്‍ എന്നും ഓര്‍മിക്കപ്പെടും', ആദരവുമായി മോഹൻലാല്‍

By Web TeamFirst Published Jul 7, 2021, 11:10 AM IST
Highlights

ദിലീപ് കുമാറിന് ആദരവുമായി മോഹൻലാല്‍.

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ ദിലിപ് കുമാര്‍ ഇന്ന് വിടവാങ്ങി. 98 വയസ്സായിരുന്നു. ന്യുമോണിയെയ തുടര്‍ന്നായിരുന്നു അന്ത്യം. ദിലിപ് കുമാര്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് നടൻ മോഹൻലാല്‍ അനുസ്‍മരിച്ചു.

ഇന്ത്യൻ സിനിമയുടെ അതികായനായിരുന്നു ദിലിപ് കുമാര്‍ജി. അദ്ദേഹം ഒന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തെിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു. ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെയെന്നും മോഹൻലാല്‍ എഴുതി.

പാക്കിസ്ഥാനിലെ പെഷവാറിൽ 1922 സിസംബറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാര്‍ ജനിച്ചത്.

ദേവികാ റാണി 1944-ൽ നിർമ്മിച്ച 'ജ്വാർ ഭാത'യിലെ നായകനായി സിനിമയിലെത്തി. പ്രമുഖ  ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. 'ദീദാർ', 'അമർ' തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്‍ത  ദിലീപ് കുമാര്‍ ചിത്രം 'ദേവദാസ്' സൂപ്പര്‍ഹിറ്റായി. 'ഗംഗാജമുന', 'രാം ഔർ ശ്യാം' തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി. ബോളിവുഡിന്റെ ഒരുകാലത്തെ സുവര്‍ണ നായകനായ ദിലിപ് കുമാറിനെ  1991-ൽ പത്മഭൂഷൻ സൽകി രാജ്യം ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!